രോമാഞ്ചം സംവിധായകൻ ജിത്തു മാധവന്റെ പുതി ചിത്രത്തിൽ ഫഹദ് ഫാസിലണ് നായകനായി എത്തുന്നത്. ചിത്രം ഓണം റിലീസായി ഓഗസ്റ്റിലെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സിനിമയുടെ നിർമ്മാതാക്കൾ ഓണം റിലീസിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി അറിയുന്നു. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത , മൾട്ടി-സ്റ്റാറർ ആർഡിഎക്സ്, ബേസിൽ ജോസഫിന്റെ ഫാലിമി എന്നിവയും ഓണം റിലീസിലേക്കെത്തുന്നതിനാലാണ് പിന്മാറിയത് എന്നാണ് അറിയുന്നത്.

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു ക്യാമ്പസ് എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഒരു ഗുണ്ടയുടെ വേഷത്തിലാണ്. അൻവർ റഷീദും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ടൈറ്റിൽ ഇട്ടിട്ടില്ല. സമീർ താഹിർ ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്

ജിത്തു മാധവന്റെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രണ്ട് മാസം നീണ്ടതായിരുന്നു . ക്യാമ്പസ് പശ്ചാത്തലമാക്കുന്നതാകും കഥയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള അറിയിച്ചിരുന്നു.ബംഗളൂരു തന്നെയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കോമഡി എന്റർടെയ്നർ ഴോണറിൽ ഒരുങ്ങുന്ന സിനിമയാണിത്. ജിത്തു മാധവന്റെ രോമാഞ്ചം ഈ വർഷം മികച്ച കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. മലയാളത്തിലെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റ് ആയിരുന്നു രോമാഞ്ചം.











