ഒരിടവേളയ്ക്കു ശേഷം മാസ് ഹീറോയായി മമ്മൂട്ടി എത്തുന്ന ആക്ഷൻ എന്റർടെയ്നർ ‘ടർബോ’ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. അതിഗംഭീര ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ഇപ്പോഴിതാ ട്രെയ്ലറിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അടിയുടെ ഇടിയുടെ വെടിയുടെ പൂരം ആണ് വരാൻ പോകുന്നത്.. ഇറങ്ങി കഴിയുമ്പോൾ കരയാൻ പോകുന്ന കുറച്ച് പേർ ഉണ്ടാവുമെന്നാണ് രാഹുൽ മൂവീ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
കുറിപ്പ് വായിക്കാം











