‘നാൽപ്പതാകുമ്പോൾ വിരമിക്കണമെന്ന് വിചാരിച്ചതാണ്, പക്ഷേ ഇനിയും കിടക്കുന്നു സമയം’; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്!

‘നാൽപ്പതാകുമ്പോൾ വിരമിക്കണമെന്ന് വിചാരിച്ചതാണ്, പക്ഷേ ഇനിയും കിടക്കുന്നു സമയം’; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്!

തന്റെ നാൽപ്പതുകളിലെ ജീവിതാനുഭവങ്ങളെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് പങ്കുവെച്ച പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ചെറുപ്പകാലം മുതലേ ജോലി ചെയ്യാൻ തുടങ്ങിയ താൻ ജീവിതത്തിൽ ഒരുപാട് ഉയർച്ചതാഴ്ചകളും വ്യക്തിപരമായ നഷ്ടങ്ങളും നേരിട്ടിട്ടുണ്ടെന്നും എന്നാൽ ഇന്നത്തെക്കാലത്ത് സ്വയം മൂല്യം നൽകാനും ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താനും തുടങ്ങിയെന്നും താരം വ്യക്തമാക്കുന്നു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രഞ്ജിനി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. മുൻപ് താൻ നാൽപ്പതുകളിൽ വിരമിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഇനിയേറെ ദൂരം പോകാനുണ്ടെന്ന് തിരിച്ചറിയുന്നുണ്ടെന്നും താരം പറയുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന മനഃസമാധാനത്തെക്കുറിച്ചും, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കാര്യമാക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രഞ്ജിനി സംസാരിച്ചു.