100 കോടി കടന്ന് ഇന്ത്യൻ 2 ബോക്സ് ഓഫീസ് കളക്ഷൻ

ഇന്ത്യന്‍ 2ന്റെ ബോക്‌സോഫീസ് കളക്ഷന്‍ 100 കോടി കടന്നു. ശങ്കര്‍- കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യവാരം ആഗോള തലത്തില്‍ ചിത്രം കളക്ട് ചെയ്തത് 111 കോടി രൂപയാണ്. ഇതില്‍ നിന്ന് മാത്രം 72.5 കോടി ലഭിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 38.5 കോടിയാണ്. അതേസമയം തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കളക്ഷനില്‍ വലിയ ഇടിവുണ്ടായതായി മൂവി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കളാഴ്ചത്തെ കളക്ഷനില്‍ എത്തുമ്പോള്‍ ചെറിയ കുറവ് കാണുമെങ്കിലും വലിയ കുറവ് സംഭവിക്കാന്‍ പാടില്ല. അങ്ങനെ ആയാല്‍ അത് ചിത്രത്തിന്റെ വീഴ്ചയെയാണ് കാണിക്കുന്നത്. ഇന്ത്യന്‍ 2നും ഇത് സംഭവിച്ചുവെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

തിങ്കളാഴ്ച 3.15 കോടി രൂപ മാത്രമാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും നേടാനായത്. റിലീസ് ദിനമായ വെള്ളിയാഴ്ച 25.6 കോടിയും ശനിയാഴ്ച 18.2 കോടി രൂപയുമായിരുന്നു സിനിമയുടെ കളക്ഷന്‍.ജൂണ്‍ 12ന് റിലീസായത് മുതല്‍ എല്ലാഭാഗത്ത് നിന്നും നെഗറ്റീവ് റിവ്യൂവാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. വിമര്‍ശനം നേരിട്ടതോടെ സിനിമയുടെ 20 മിനിറ്റോളം വരുന്ന ദൃശ്യങ്ങള്‍ അണിയറക്കാര്‍ നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ഗുണം ചെയ്തില്ലെന്നാണ് തിങ്കളാഴ്ചയിലെ കളക്ഷന്‍ കണക്കുകള്‍ കാണിക്കുന്നത്.