‘ഈശ്വരാ, പരമേശ്വരാ, അനശ്വരാ…’; ടോളിവുഡിലെ പുതിയ ക്രഷ് ആയി മലയാളി താരം അനശ്വര രാജൻ!

‘ഈശ്വരാ, പരമേശ്വരാ, അനശ്വരാ…’; ടോളിവുഡിലെ പുതിയ ക്രഷ് ആയി മലയാളി താരം അനശ്വര രാജൻ!

തെന്നിന്ത്യൻ സിനിമയിൽ പുതിയ തരംഗമായി മാറി മലയാളി യുവതാരം അനശ്വര രാജൻ. അനശ്വരയുടെ പുതിയ തെലുങ്ക് ചിത്രമായ ‘ഇട്‌ലു അർജുന’യുടെ പ്രൊമോഷൻ ചടങ്ങുകളിലെ താരത്തിന്റെ ലുക്കുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ‘ഈശ്വരാ.. പരമേശ്വരാ.. അനശ്വരാ’ എന്ന പ്രത്യേക ടാഗ്‌ലൈനോടെയാണ് ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

തെലുങ്കിൽ സജീവമാകുന്ന അനശ്വരയെ ടോളിവുഡിന്റെ ഏറ്റവും പുതിയ ക്രഷ് എന്നാണ് നെറ്റിസൺസ് വിശേഷിപ്പിക്കുന്നത്. സാരിയിലും മോഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരം, തമിഴ് ചിത്രമായ ‘വിത്ത് ലവി’ലെ പ്രകടനത്തിന് ശേഷമാണ് ഇതരഭാഷകളിൽ വലിയ ആരാധകവൃന്ദത്തെ നേടിയെടുത്തത്. ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന ‘കാക്ക’ ഉൾപ്പെടെയുള്ള വലിയ പ്രോജക്റ്റുകളാണ് തെലുങ്കിൽ താരത്തിന്റേതായി വരാനിരിക്കുന്നത്. മലയാളത്തിനു പുറമേ ഇതരഭാഷകളിലും സജീവ സാന്നിധ്യമായി മാറുന്ന അനശ്വരയുടെ കുതിപ്പ് വലിയ കയ്യടിയാണ് നേടുന്നത്.