
ഇപ്പോൾ ഹിന്ദി സിനിമകളിലൂടെയാണ് അഭിനയ ലോകത്തേക്ക് ജ്യോതിക എത്തിയത് എങ്കിലും, ഒരു നടി എന്ന നിലയിലുള്ള ഐഡന്റിറ്റി ജ്യോതികയ്ക്ക് നേടിക്കൊടുത്തത് തമിഴ് സിനിമ തന്നെയാണ്, ഏറെ കാലത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ജ്യോതിക അഭിനയത്തില്‍ വളരെ അധികം സെലക്ടീവാണ്.ഇപ്പോൾ താരം ബോളിവുഡിലാണ് തന്റെ അഭിനയം കാഴ്ച വെക്കുന്നത്. അതും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്താണ് നടി ബോളിവുഡിൽ അഭിനയിക്കുന്നത്. ഡബ്ബ കാര്‍ട്ടല്‍ എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷന് തിരക്കുകളിലാണ് നടി ഇപ്പോള്‍.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വച്ച് ജ്യോതിക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ചില നടിമാര്‍ പ്രണയ സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, സ്ത്രീപക്ഷ സിനിമകള്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മാറ്റത്തെ കുറിച്ച് എന്താണ് നടിയുടെ അഭിപ്രായം എന്ന ചോദ്യത്തിനാണ് നടി ഇങ്ങനൊരു ഉത്തരം നൽകുന്നത്.എന്റെ 27 വയസ്സില്‍ തന്നെ അത്തരം റോളുകള്‍ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി.
എനിക്കിപ്പോള്‍ 47 വയസ്സാവുന്നു. പ്രണയ കഥകളില്‍ അഭിനയിക്കുന്നതും നായകനെ ചുറ്റിവന്ന് യുഗ്മഗാനങ്ങള്‍ പാടി അഭിനയിക്കുന്ന, നായകനെ പ്രശംസിച്ച് പറയുന്നതുമെല്ലാം ഞാന്‍ നിര്‍ത്തിയിട്ട് 20 വര്‍ഷങ്ങള്‍ കഴിയുന്നു. ഇതെല്ലാം എനിക്കിപ്പോള്‍ തീരെ താത്പര്യമില്ലാതെയായിക്കഴിഞ്ഞു എന്നാണ് നടി നൽകിയ മറുപടി.












