അച്ഛന്റെ കൈയ്യുപിടിച്ചു മാമാട്ടിക്കുട്ടി ; കല്യാൺ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപും കാവ്യയും മീനൂട്ടിയും

എല്ലാ വര്ഷത്തെപോലെ ഇത്തവണയും നവരാത്രി ആഘോഷം താരനിബിഢമാക്കികൊണ്ട് കല്യാൺ ജൂവലേഴ്‌സ് ഉടമ കല്യാണ രാമൻ. കല്യാണ രാമൻ തിത്തവണ ബോളിവുഡ് താരങ്ങളെയൊക്കെ ക്ഷണിച്ചുകൊണ്ട് കേരളത്തിലാണ് ഇത്തവത്തെ നവരാത്രി പൂജ ഒരുക്കിയത്.

താര സംഗമമായി മാറിയിരിക്കുകയാണ് കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു.

ദിലീപും കാവ്യ മാധവനും കുടുംബ സമേതമാണ് എത്തിയത്. താരദമ്പതിമാരായ ദിലീപിൻറെയും കാവ്യയുടെയും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരുടെയും ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനൊപ്പം കൈപിടിച്ചെത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. കൂടാതെ നടൻ ടോവിനോ തോമസും ഭാര്യക്കൊപ്പം ചടങ്ങിൽ എത്തിയിരുന്നു .

അതേസമയം മലയാളത്തിൽ നിന്നും ടൊവിനോ തോമസ്, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും എത്തുകയുണ്ടായി.

തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. ബോളിവുഡിൽ നിന്നും കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്.

നടിമാരും നടന്മാരും കേരളീയ സംസ്കാരത്തിലുള്ള വേഷ വിധാനങ്ങളാണ് കൂടുതലും ധരിച്ചിരിക്കുന്നത് .