
35 വര്‍ഷങ്ങള്‍ക്ക് ശേഷം ഉലഗനായകന്‍ കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു. കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കമല്‍ഹാസന്റെ പിറന്നാള്‍ ദിവസത്തിന് തലേന്നാണ്. ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് ചിത്രം 2024ല്‍ തിയേറ്ററുകളിലെത്തും. കമല്‍ഹാസനും തന്റെ അടുത്ത ചിത്രത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ചിത്രം രാജ് കമല്‍ ഫിലിംസിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറില്‍ കമല്ഹാസന്, മണിരത്നം, ആര്. മഹേന്ദ്രന്, ശിവ ആനന്ദ് എന്നിവരാണ് നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക.
Here we go again! #KH234
பயணத்தின் அடுத்த கட்டம்!
#ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/ATAzzxAWCL— Kamal Haasan (@ikamalhaasan) November 6, 2022
എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’യിരുന്നു ഇരുവരും ഒന്നിച്ച അവസാനത്തെ ചിത്രം. ശങ്കറിന്റെ സംവിധാനത്തിലുള്ള ‘ഇന്ത്യന്‍ 2’ ആണ് കമല്‍ ഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൊന്നിയിന്‍ സെല്വന്-1 ആണ് മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
THE TWO LEGENDS ARE BACK AGAIN AFTER 35 YEARS! 🥁💥
PRESENTING #KH234 WRITTEN & DIRECTEd by #ManiRatnam @ikamalhaasan #ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/pJxldVGMqw
— Red Giant Movies (@RedGiantMovies_) November 6, 2022
അതേസമയം വിക്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം കമല്‍ഹാസന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകന് പാ രഞ്ജിത്തിനൊപ്പം അദ്ദേഹം കൈകോര്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.











