
തന്റെ സ്വന്തം മുടി വെട്ടിയതിന്റെ പേരിലുള്ള പരിഹാസത്തിന് പാത്രമായിരിക്കുകയാണ് നടി അമേയ മാത്യു. തനിക്ക് നേരെ വന്ന പരിഹാസ കമന്റ് കണ്ടിട്ട് മിണ്ടാതെ ഇരിക്കാനും അമേയ മാത്യുവിന് കഴിഞ്ഞില്ല. തെന്നെ പരിഹസിച്ചെത്തിയ ആ അതിരൂക്ഷമായ കമന്റിന് ശക്തമായ ഭാഷയിൽ തന്നെ അമേയ മാത്യു മറുപടിയും നൽകിയിട്ടുണ്ട്.
അമേയ മാത്യു നല്‍കിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നീ കീമോ ചെയ്യുവാണോ ബെസ്റ്റ് ഓഫ് ലക്ക്.’ എന്നായിരുന്നു അമേയ മാത്യുവിന്റെ പുതിയ ലുക്കിന് കീഴിൽ ഹിപ്പി ആത്മ എന്ന പേരിൽ ഉള്ള ഇൻസ്റ്റാഗ്രാം യൂസർ കമന്റിട്ടത്. ഈയൊരു കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു അമേയ മാത്യു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇയാൾക്ക് മറുപടി നൽകിയിരിക്കുന്നത്. ”ഇങ്ങനെ ഓരോ ദുരന്തങ്ങള്‍. മുടി വെട്ടിയാ ഉടനെ കാന്‍സര്‍ ആകുമോ? അതോ കാന്‍സര്‍ എന്ന് പറയുന്നത് തനിക്ക് തമാശ ആണോ? ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ തനിക്ക് നാണമില്ലേ? എന്തായാലും തനിക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ. എന്നായിരുന്നു അമേയ മാത്യു ഇയാൾക്ക് നൽകിയ മറുപടി.

അതേസമയം സിനിമയിലൂടേയും കരിക്ക് എന്ന വെബ് സീരീസിലൂടേയുമാണ് അമേയ മാത്യൂ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അമേയ മാത്യൂ. താരത്തിന്റെ ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. അമേയ മാത്യൂവിന്റെ ക്യാപ്ഷനുകള്‍ക്ക് നിരവധി ആരാധകരുമുണ്ട്. ഈയ്യടുത്തായിരുന്നു അമേയ മാത്യുവിന്റെ വിവാഹം നടന്നത്. കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ ഭര്‍ത്താവ്.
വളരെ നാടകീയമായിട്ടാണ് അമേയ തന്റെ വരനെ നേരത്തെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കിരണ്‍ കാനഡയിലാണ് ജോലി ചെയ്യുന്നത്. അമേയും കിരണിനൊപ്പം ഇപ്പോള്‍ കാനഡയിലാണുള്ളത്. കരിക്കിന്റെ സീരീസിലുടെയാണ് അമേയ ശ്രദ്ധ നേടുന്നത്. ആട് 2, ദ പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.











