വിവാഹ വാർത്തകൾക്കു വിരാമം കുറിച്ചുകൊണ്ട് കീർത്തി സുരേഷും ആൻറണി തട്ടിലും വിവാഹിതരായി

KeertiSuresh with Antony Thattil

നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.

കീർത്തി പങ്കുവച്ചിരുന്ന വിവാഹ വാർത്തകൾ സ്ഥിരീകരിച്ച് സംവിധായകനും കീർത്തിയുടെ അച്ഛനുമായ സുരേഷ്‌കുമാർ രംഗത്തുവന്നിരുന്നു .ഇന്നാണ് ആ വാർത്തകൾക്കു പൂർണത നൽകിയത് .ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരുടെയും വിവാഹം .

വിവാഹ വാർത്തയുമായി കീർത്തി തന്നെയായിരുന്നു മുന്നോട്ടു വന്നിരുന്നത് .പിന്നീടാണ് വാർത്ത സ്ഥിരീകരിച്ചുകൊണ്ട് സംവിധായകൻ സുരേഷ് കുമാർ രംഗത്തുവന്നത് .വരുൺ ധവാനും ഒന്നിച്ചുള്ള പുതിയ ചിത്രത്തിൻറെ വിശേഷങ്ങളും പങ്കുവെക്കാൻ കീർത്തി മറന്നിരുന്നില്ല .വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം തേരി യുടെ റീമാകെ ആയ ബേബി ജോൺ എന്ന സിനിമയിലാണ് വരുൺ ധവാനും കീർത്തിയും ഒരുമിക്കുന്നത് .
ചിത്രത്തിലെ ഗാനങ്ങളും റിലീസ് ആവുകയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു .

കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കീര്‍ത്തിയും ആന്‍റണി തട്ടിലും സുഹൃത്തുക്കളായിരുന്നു.