ശരിക്കും പറഞ്ഞാൽ ശാന്തതയുടെ പര്യായം ആണ് വിജയ്! എന്നാൽ ആ നടൻ സിനിമയിൽ ഉത്തരവാദിത്വമുള്ള ആൾ തന്നെയാണ്, നടന്മാരെ കുറിച്ച് കീർത്തി സുരേഷ്

നടൻ സൂര്യ അധികം സംസാരിക്കില്ല. എപ്പോഴും അദ്ദേഹം ശാന്തനാണ്

മലയാള സിനിമകളിലൂടെ ബാലതാരമായി എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്, ‘കുബേരൻ’ എന്ന ചിത്രത്തിലാണ് നടി ബാലതാരമായി എത്തിയിരുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ഗീതാഞ്ജലിയിലാണ് ആദ്യമായി കീര്‍ത്തി നായികയായി അഭിനയിക്കുന്നത്. അതിനു ശേഷം നിരവധി ഭാഷ ചിത്രങ്ങളിൽ നായിക ആയി കീർത്തി സുരേഷ് എത്തിയിരുന്നു. ബോളിവുഡിലും അഭിനയിച്ച കീര്‍ത്തി സുരേഷ് തമിഴില്‍ മിക്ക നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ തമിഴിലെ ചില നടന്മാരെ കുറിച്ച് തുറന്നു പറയുകയാണ് കീർത്തി സുരേഷ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി നടന്മാരെ കുറിച്ച് പറയുന്നത്.

നടൻ സൂര്യ അധികം സംസാരിക്കില്ല. എപ്പോഴും അദ്ദേഹം ശാന്തനാണ്, അതുപോലെ തന്നെയാണ് നടൻ വിജയ്, അദ്ദേഹം പുറത്ത് എങ്ങനെയാണോ അതുപോലെ തന്നെയാണ് വിജയ് സ്വന്തം ജീവിതത്തിലു൦ .ശരിക്കും പറഞ്ഞാൽ ശാന്തതയുടെ മറുപേരാണ് വിജയ് എന്നും കീര്‍ത്തി പറയുന്നു, ഞാന്‍ വിജയ് സാറിന്റെ ആരാധികയാണ്. ചെറുപ്പത്തില്‍ ‘പോക്കിരി’ എന്ന സിനിമയുടെ നൂറാം ദിവസ ആഘോഷവേളയിലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നത്, കീർത്തി പറയുന്നു.

കൂടാതെ അദ്ദേഹം  ശാന്തതയുടെ മറുപേരാണ് വിജയ്. പക്ഷേ ചിലപ്പോള്‍ അദ്ദേഹം പറയുന്ന തമാശകള്‍ കേട്ടാല്‍ ,ഇദ്ദേഹമാണോ ഇങ്ങനെ സംസാരിക്കുന്നത്, തമാശ പറയുന്നത് എന്ന് അത്ഭുതം ജനിപ്പിക്കുകയും ചെയ്യും, എന്നാൽ വിശാൽ എപ്പോഴും ഊര്‍ജ്ജസ്വലനായ നടനാണ്. അദ്ദേഹം ഉത്തരവാദിത്വ ബോധമുള്ള ഒരു നടനാണ്. രാത്രി പകല്‍ എന്നില്ലാതെ ഷൂട്ടിങ്ങ് നടന്നാലും അദ്ദേഹത്തെ സൈറ്റില്‍ ക്ഷീണിതനായി കാണാനാവില്ല. എപ്പോഴും ഊര്‍ജ്ജസ്വലനായിരിക്കും, നടി പറഞ്ഞു.