
ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്‍റെ അപ്ഡേറ്റ് വൈകാതെ ഉണ്ടാവും”, ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നിരവധി പേരാണ് ജി സ്ക്വാഡിന് ആശംസകളുമായി എത്തിയത്. റോളക്സിന്റെ ലോഗോയാണ് കമ്പനിക്ക് ഉള്ളത് എന്നും ശ്രദ്ധേയമായ കാര്യമാണ്. കൈതി 2, തലൈവർ 171 , റോളക്സ്, വിക്രം 2 തുടങ്ങീ വമ്പൻ പ്രൊജക്ടുകളാണ് ലോകേഷിന്റെതായി ഇനി വരാൻ പോവുന്നത്. വിജയ് നായകനായ ലിയോ ആണ് ലോകേഷിന്‍റെ സലംവിധാനത്തില്‍ അവസാനം എത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. വിജയ് ആണ് നായകനെന്നതും അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വരുമോ എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചു ചിത്രം. ഷാരൂഖ് ഖാന്‍ ചിത്രങ്ങളെപ്പോലും മറികടന്ന് ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ലിയോ നേടിയത്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റുമാണ് ചിത്രം.











