എനിക്കങ്ങനെ ഫേവറിറ്റ് ആയ ഒരാൾ ഇല്ല! മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ട്ടമാണ്, എന്നാൽ കൂടുതൽ ഇഷ്ട്ടം മമ്മൂട്ടിയോട്; മഹിമ നമ്പ്യാർ

'കാര്യസ്ഥൻ 'എന്ന് ചിത്രേത്തിലൂടെയാണ് മഹിമ സിനിമയിലേക്ക് എത്തുന്നത്

മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് മഹിമ നമ്പ്യാർ, ഇപ്പോൾ താരം തനിക്ക് ഫേവറിറ്റ് ആയ നടന്മാരെ കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ മഹിമക്ക് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിനാണ് തനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണന്ന് പറയുന്നത്, തന്റെ ഫേവറിറ്റ് നടന്മാർ ആരാണെന്ന് ചോദിച്ചാൽ, എനിക്കങ്ങനെ ഫേവറിറ്റ് ആയ ഒരാൾ ഇല്ല,

എനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ്, എനിക്ക് മമ്മൂക്കയെയും ,ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ, ഞാൻ മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട് മമ്മൂക്കയെ കുറച്ചുകൂടെ അധികം ഇഷ്ടമാണ് മഹിമ പറഞ്ഞു, അതേസമയം മഹിമ നമ്പ്യാർ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു ‘ബ്രോമാൻസ്’,ചിത്രം വാലെന്റൈൻസ് ദിനത്തിലായിരുന്നു തിയേറ്ററിൽ എത്തിയിരുന്നത്.

‘കാര്യസ്ഥൻ ‘എന്ന് ചിത്രേത്തിലൂടെയാണ് മഹിമ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ് സിനിമയിൽ സജീവമായി, പിന്നീട് നടി മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചുവന്നു. വാലാട്ടി, മധുരരാജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ ആർ. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെയാണ് മഹിമയെ  പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.