‘പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ധാർഷ്ട്യത്തോടെ ഇരിക്കുന്നു’; വ്യാജ വിഡിയോയ്‌ക്കെതിരെ തുറന്നടിച്ച പി.രാജീവ്!

‘പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ധാർഷ്ട്യത്തോടെ ഇരിക്കുന്നു’; വ്യാജ വിഡിയോയ്‌ക്കെതിരെ തുറന്നടിച്ച പി.രാജീവ്!

കൊച്ചിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നടൻ പ്രകാശ് രാജിനെതിരെ താൻ ധാർഷ്ട്യം കാണിച്ചുവെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ എഡിറ്റഡ് വിഡിയോയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം നേതാവ് പി. രാജീവ്. കൊച്ചിയിലെ ജന്തർമന്തർ പരിപാടിക്കിടെ പ്രകാശ് രാജിനെ കസേരയിൽ നിന്നെഴുന്നേൽപ്പിച്ച് താൻ ആ സ്ഥാനത്ത് ഇരുന്നുവെന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകൾ ദൃശ്യങ്ങൾ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പി. രാജീവ് വ്യാജപ്രചാരണത്തിന് മറുപടി നൽകിയത്. പരിപാടിക്കിടെ കസേരകൾ മാറിഇരിക്കുന്നതും പരസ്പരം സൗഹൃദത്തോടെ ഇടപഴകുന്നതുമായ സ്വാഭാവികമായ നിമിഷങ്ങളെയാണ് ചിലർ വ്യക്തിഹത്യയ്ക്കായി ദുരുപയോഗം ചെയ്തത്. ചെറിയ റീച്ചുള്ളതുകൊണ്ട് അവഗണിക്കാമെന്ന് വെച്ചെങ്കിലും, ഇത്തരം നികൃഷ്ടമായ വ്യാജപ്രചാരണ രീതികൾ സമൂഹത്തിന് തിരിച്ചറിയാൻ വേണ്ടിയാണ് വിഷയം തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.