
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക സുകുമാരൻ. പലപ്പോഴും താരം പറയാറുള്ള കാര്യം താൻ മക്കളോടൊപ്പമല്ല താമസിക്കുന്നതെന്നും അവരുടെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാക്കാൻ ശ്രമിക്കാറുമില്ല എന്ന്, എന്നാൽ തന്നെ മക്കൾ പലപ്പോഴും കൂടെ താമസിക്കാൻ ക്ഷണിക്കാറുണ്ടെന്നും നടി പറയുന്നു, ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

താൻ ജീവിതത്തിൽ അനുഭവിച്ച ത്യാഗങ്ങളെ കുറിച്ച് മക്കൾക്ക് അറിയാവുന്ന കാര്യമാണ്, ഞാൻ അവർക്ക് വേണ്ടിമാത്രമാണ് ജീവിച്ചത് അതവർക്കറിയാം എന്നാൽ മരുമക്കൾക്ക് അറിയില്ല. അത് ഞാൻ അന്വേഷിച്ചിട്ടുമില്ല. എനിക്ക് സുകുവേട്ടൻ വാങ്ങിച്ചു തന്ന വീട് വിറ്റു എറണാകുളത്തെ മറ്റൊരു വീട് വെച്ച്. എനിക്കുള്ളതെല്ലാം എന്റെ മക്കൾക്ക് ഉള്ളതാണ്. വേറെ ആർക്ക് കൊടുക്കാനാണ്. അതിനെല്ലാം ഞാൻ ശ്രെദ്ധപൂർവം ഒരു വ്യവസ്ഥ ചെയ്‌യും, പിന്നീട് ഇരുവരും അതിന് കുറിച്ച് ഒരു തർക്കം വരരുതല്ലോ മല്ലിക പറയുന്നു

എന്നാൽ എന്റെ മക്കൾ അങ്ങനെയുള്ളവരല്ല, എങ്കിലും രോഗം വരാതെ ചികത്സയെക്കാൾ നല്ലതെന്ന് പറയുന്നതുപോലെ എല്ലാം ഒരു കണക്ക് കൂട്ടലിൽ പോകട്ടെ അതാണ് നല്ലത്. സുകുമാരൻ മരിച്ചതിന് ശേഷം താൻ മറ്റൊരു വിവാഹം കഴിക്കാഞ്ഞത് തന്റെ മക്കളോടുള്ള സ്നേഹവും പിന്നീട് അദ്ദേഹത്തിനോടുള്ള സ്നേഹത്തിന്റെ തീവൃതയും ഉള്ളതുകൊണ്ടാണന്നും മല്ലിക പറയുന്നു












