
മലയാളികളുടെ പ്രിയ നടിയാണ് മല്ലിക സുകുമാരന്‍.ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയും സുകുമാരന്റെ അകാല വിയോഗവുമെല്ലാം അതിജീവിച്ചാണ് മല്ലിക മക്കളായ ഇന്ദ്രജിത്തിനെയും, പൃഥ്വിരാജിനെയും ചേര്‍ത്തു പിടിച്ച് മുന്നോട്ട് കയറി വന്നത്.ഇപ്പോഴിതാ സുകുമാരനെക്കുറിച്ചുള്ള മല്ലികയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. തനിക്ക് വേണ്ടതെല്ലാം അദ്ദേഹം തയ്യാറാക്കി വച്ചിരുന്നു. സ്‌നേഹം എന്ന് പറയുന്നത്, ഒരു ഭര്‍ത്താവില്‍ നിന്നും കിട്ടേണ്ട രീതിയ്ക്ക് കിട്ടിയാല്‍ ഏത് ഭാര്യയും ആ ഭര്‍ത്താവിനെ ദൈവതുല്യം കണക്കാക്കും. കാരണം ഞാന്‍ അനുഭവിച്ച ദുഖങ്ങളെല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക് സന്തോഷത്തോടു കൂടി 10-20 വര്‍ഷം ജീവിക്കാനുള്ള ഭാഗ്യം എനിക്ക് തന്ന മനുഷ്യനാണ് അദ്ദേഹം, മല്ലിക പറയുന്നു.

ഇന്ന് ഇന്ദ്രനും, രാജുവിനും ഒരുപക്ഷെ ഞാന്‍ അവരുടെ ഉയര്‍ച്ചയ്ക്കും, വളര്‍ച്ചയ്ക്കും അവരുടെ നല്ലതിനും അവരുടെ പഠിത്തത്തിനും ഒന്നിനും ഒരു വിഘ്‌നങ്ങളും വരാതിരിക്കാന്‍ ഞാന്‍ പലതും വേണ്ടെന്ന് വച്ചിട്ടുണ്ടാകും. ഞാന്‍ അതൊന്നും പറഞ്ഞിട്ടില്ല. എന്റെ മരുമക്കളോടും പറഞ്ഞിട്ടില്ല. എനിക്കത് പറയേണ്ട കാര്യവുമില്ല, കാരണം എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് എനിക്കെന്താണ് വേണ്ടത്. മക്കളൊക്കെ കല്യാണം കഴിച്ച് പോയിക്കഴിഞ്ഞാലും വിഷമിക്കാതെ മല്ലിക ജീവിക്കണം എന്ന് ഒരുപക്ഷെ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും.
നിരവധി പേരാണ് മല്ലികയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സത്യം. നിങ്ങള്‍ ഒരു നല്ല ഭാര്യയും നല്ല അമ്മയും അമ്മായിമ്മയും ആണ്, ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ് ഈ അമ്മയുടെ ഇന്റര്‍വ്യൂ, മരുമക്കളേ നിങ്ങള്‍ ഈ അമ്മയെ സ്നേഹിക്കണേ ഈ വാക്കുകള്‍ക്കുള്ളില്‍ ഒരു ദുഃഖം മറഞ്ഞിരിപ്പുണ്ട്, പലരും പറഞ്ഞു കേട്ടിട്ടുണ്ട് സുകുമാരന്‍ സാറിന് കുടുംബത്തോട് അത്രയും ഇഷ്ടമുണ്ടായിരുന്നു എന്നും കുടുംബത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു എന്നും. അദ്ദേഹം എല്ലാം മുന്‍കൂട്ടി കണ്ടു അതെല്ലാം നിങ്ങള്‍ക്ക് നല്ലതേ വരുത്തിയിട്ടുള്ളു, ആരാധകർ പറയുന്നു.












