വീട്ടിൽ പോയി ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത് ? ആൻഡ്രിയയോട് വിജയ് സേതുപതി

മാസ്ക് എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. എങ്ങനെയാണ് ഇത്ര വർഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്? പ്രായം 40 നോടടുത്ത്, ഇന്നും 20 കളിൽ…. വർഷങ്ങൾക്ക് മുൻപ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആൻഡ്രിയ ഉള്ളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെൺകുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു.

ആൻഡ്രിയയോട് വിജയ് സേതുപതിയുടെ വാക്കുകൾ…”പണ്ട് ഞാൻ ബീച്ചിൽ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു. അതിന് ശേഷം ആൻഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ വട ചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്”.

‘പണ്ട് ഒരു പരസ്യത്തിൽ ആൻഡ്രിയയെ കണ്ട ഓർമ എനിക്കുണ്ട്. അന്ന് ഞാൻ ആലോചിച്ചിരുന്നു, ആരാണ് ഈ പെൺകുട്ടി എന്ന്. ഇന്നും ഞാൻ അതേ ചോദ്യം തന്നെ ആവർത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെൺകുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങൾ വീട്ടിൽ പോയി ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ”. – വിജയ് സേതുപതി പറഞ്ഞു.