ആ സിനിമ റിലീസ് ആയി കഴിഞ്ഞിട്ട് തോന്നിയിട്ട് കാര്യമില്ല,അത് അന്ന് തന്നെ തോന്നേണ്ടതാണ് ‘അയാൾ കഥ എഴുതുകയാണ്’ എന്ന ചിത്രത്തെ കുറിച്ച് മോഹൻലാൽ

ഒരു സിനിമ തുടങ്ങുമ്പോൾ നമ്മൾ എപ്പോഴും ആവശ്യപ്പെടുന്നത് അതിൻ്റെ മുഴുവൻ തിരക്കഥയാണ്, മോഹൻലാൽ

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്.ചിത്രത്തിൽ നായകനായി എത്തിയിരുന്നു മോഹൻലാൽ ആയിരുന്നു. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രമാണ് മോഹൻലാലിൻറെ സാഗർ കോട്ടപ്പുറം.നല്ല രീതിയിൽ പോയ ആദ്യ ഭാഗമായിരുന്നു സിനിമയുടേത്. എന്നാൽ രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ സിനിമ കോമഡി ട്രാക്കിൽ നിന്ന് സീരിയസായി മാറിയിരുന്നു. അത് സിനിമയുടെ മൊത്തം റിസൾട്ടിനെ ബാധിക്കുകയും ചെയ്തു.ഇപ്പോൾ സിനിമയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

ആ സിനിമക്ക് മാറ്റം വേണമെന്ന് ഞങ്ങൾക്ക് എല്ലാർക്കും തോന്നിയിരുന്നു. പക്ഷേ, നടന്നില്ല. ഒരുപാട് സിനിമകൾക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ കുറിച്ച് പിന്നീട് ആലോചിച്ചിട്ട് കാര്യമില്ല, നടൻ പറയുന്നു, കൂടാതെ സാഗർ കോട്ടപ്പുറം കുറേക്കുടി നന്നാക്കാമായിരുന്നുവെന്ന് ഞാൻ മാത്രം ആലോചിച്ചിട്ട് കാര്യവുമില്ല. ഒരുപാട് പേർ ചേർന്നല്ലേ ഒരു സിനിമ ഉണ്ടാവുന്നത്. ഒരു സിനിമ തുടങ്ങുമ്പോൾ നമ്മൾ എപ്പോഴും ആവശ്യപ്പെടുന്നത് അതിൻ്റെ മുഴുവൻ തിരക്കഥയാണ്.

ഒരുപാട് പേർ ചേർന്നല്ലേ ഒരു സിനിമ ഉണ്ടാവുന്നത്. ഒരു സിനിമ തുടങ്ങുമ്പോൾ നമ്മൾ എപ്പോഴും ആവശ്യപ്പെടുന്നത് അതിൻ്റെ മുഴുവൻ തിരക്കഥയാണ്. ആ സിനിമ തുടങ്ങുമ്പോൾ പകുതി സ്ക്രിപ്റ്റേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ രസകരമായ ഒരു രണ്ടാം പകുതിയിലേക്ക് സിനിമ പോവുമെന്ന് എല്ലാവരും വിചാരിച്ചു, എന്നാൽ അതുണ്ടായില്ല , അതിലാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെയൊക്കെയാണ് സിനിമ. അത് അന്നുതന്നെ തോന്നേണ്ടതായിരുന്നു. റിലീസ് ആയിട്ട് തോന്നിയിട്ട് കാര്യമില്ല എന്നും മോഹൻലാൽ സിനിമയെ കുറിച്ച് പറയുന്നു.