മകൾക്ക് സ്പോർട്സിലാണ് കമ്പം! അമ്മ ഏഴെട്ട് വർഷമായി കിടപ്പിലാണ്, വീട്ടുവിശേഷങ്ങളുമായി മോഹൻലാൽ

തന്റെ കുടുംബത്തെ കുറിച്ച് നടൻ മോഹൻലാൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സംസാരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. തന്റെ മകൾ വിസ്‌മയ പുറത്താണ് പഠിക്കുന്നത്. അവൾക്ക് സ്പോർട്സിലാണ് കൂടുതൽ കമ്പം. മോയ്തായ് എന്ന മാർഷൽ ആർട്ട് തായ്ലാന്റിൽ മകൾ പഠിക്കുകയും ചെയ്യുന്നുണ്ട്. മദ്രാസ് ബേസ്ഡ് ആയിട്ടാണ് നമ്മൾ സ്റ്റേ ചെയ്യുന്നത്. എറണാകുളത്തും ഇടക്ക് വന്നു നിൽക്കും. പിന്നെ ദുബായിലും പോയി താമസിക്കാൻ ഇഷ്ടമുള്ള സ്ഥലമാണ് മോഹൻലാൽ പറയുന്നു.

മകൻ വളരെ ചുരുക്കം ചില സിനിമകളിൽ അഭിയിച്ച ആളാണ്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു. ആള് കുറെ ട്രാവൽ ചെയ്യുന്ന ആളാണ് പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞു. അച്ഛൻ ലോ സെക്രട്ടറി ആയിട്ടാണ് റിട്ടയർ ചെയ്യുന്നത്. ‘അമ്മ ഏഴെട്ടുവര്ഷങ്ങളായി കിടപ്പിലാണ്. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും.

എന്റെ അച്ഛന്റെയും ,അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് എന്റെ   ഏറ്റവും വലിയ ഭാഗ്യം , എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്. സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെയാണെന്ന്  എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും, അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ  തന്നെ ആണ്, മോഹൻലാൽ പറഞ്ഞു.