
നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം നടി ശോഭിത ധൂലിപാലയ്ക്ക് കടുത്ത സൈബർ ആക്രമണം ഉയരുന്നു. നാഗചൈതന്യയുടെ കുടുംബം ശോഭിത തകർക്കുമെന്നും, അവരുടെ ജീവിതത്തിൽ ഇനി സന്തോഷമുണ്ടാകില്ല, ഇരുവരും തമ്മിൽ ചേരില്ല തുടങ്ങീ നിരവധി അധിക്ഷേപകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. സാമന്തയുടെ പേരിലും ശോഭിതയയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇന്നലെ നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയാണ് തന്റെ മകന് ശോഭിതയുമായി വിവാഹിതനാവാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുന്നത്. ഇതിന് പിന്നാലെ ശോഭിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ പേരും നടിയെ വിമര്‍ശിച്ചും ശപിച്ചുമാണ് എത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.നാഗ ചൈതന്യയുടെ രണ്ടാം വിവാഹമായതിനാല്‍ നടി സാമന്തയുമായിട്ടുള്ള ബന്ധം തകര്‍ത്തത് ശോഭിതയാണെന്ന തരത്തിലാണ് ഭൂരിഭാഗം പേരും വിമര്‍ശിക്കുന്നത. സാമന്തയുടെ ജീവിതം തകര്‍ത്തിട്ട് നാഗയുടെ കൂടെ അവള് സന്തോഷത്തോടെ ജീവിക്കില്ലെന്നാണ് ഒരാള്‍ നടിയെ ശപിച്ച് കൊണ്ട് പറയുന്നത്. നാഗ ചൈതന്യയും ശോഭിതയും തമ്മില്‍ പൊരുത്തമില്ല.

ഒരാളുടെ ജീവിതം നശിപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷം ആസ്വദിക്കാന്‍ സാധിക്കില്ല, സാമന്തയോട് ബഹുമാനം തോന്നുന്നു, സാമന്തയെ ഒഴിവാക്കി ശോഭിതയെ തിരഞ്ഞെടുത്ത നാഗയാണ് ശരിക്കും മണ്ടന്‍, തുരുമ്പിച്ച ലോഹം നേടുന്നതിന് വേണ്ടി നാഗ ചൈതന്യ വജ്രമാണ് നഷ്ടപ്പെടുത്തിയത്. നാഗ ചൈതന്യയ്ക്ക് സാമന്തയെ ഒഴിവാക്കാനും അവളെ ചതിക്കാനും കഴിയുമെങ്കിലും നീയും ഓര്‍ത്തോളൂ, അധികം വൈകാതെ നിനക്കും ആ ഗതി വരും. അത് നീ അര്‍ഹിക്കുന്നുണ്ട്. സാമന്തയുടെ മുന്നില്‍ ഒന്നുമല്ല…. എന്നിങ്ങനെ ശോഭിതയെ അധിക്ഷേപിച്ചും ശപിച്ചുകൊണ്ടുമൊക്കെയാണ് കമന്റുകള്‍. ശോഭിതയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ അവര്‍ക്കൊരാളെ ജോലിയ്ക്ക് നിര്‍ത്തേണ്ടി വരുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം പുറത്ത് വന്നത് മുതല്‍ നിര്‍ത്താതെ ആളുകള്‍ കമന്റുമായി എത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളോളം പ്രണയിച്ച് വിവാഹിതരായ നാഗ ചൈതന്യയും സാമന്തയും വിവാഹം കഴിച്ചെങ്കിലും അത് അവസാനിപ്പിക്കുകയായിരുന്നു. 2017 ല്‍ ആണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടന്നത്. എന്നാല്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയായിരുന്നു. 2021 ലാണ് ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. അതുവരെ തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിൾസെന്ന് അറിയപ്പെട്ടിരുന്ന താരങ്ങൾ വളരെ പെട്ടെന്നാണ് ബന്ധം അവസാനിപ്പിക്കുന്നത്. ഇത് ആരാധകർക്കും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. അന്ന് മുതൽ അതിൻ്റെ കാരണം അന്വേഷിച്ച് നടക്കുകയായിരുന്നു എല്ലാവരും. ഇതിനിടെ സമാന്തക്കെതിരെയും. സമാന്തകാരണമാണ് വിവാഹബന്ധത്തെ നാഗചൈത്യ ഉപേക്ഷിച്ചതെന്നായിരുന്നു കുറ്റപ്പെടുത്തലുകൾക്ക് അടിസ്ഥാനം.

വിവാഹമോചനത്തിന് ശേഷം അഭിനയത്തിൽ സമാന്ത സജീവമായതും ഈ കുറ്റപ്പെടുത്തലുകൾക്ക് ശക്തി പകർന്നു . വിവാഹമോചന സമയത്താണ് സമാന്ത പുഷ്പായിലെ ഐറ്റം ഡാൻസ് ചെയ്തത് . പിന്നാലെ ബോളിവുഡിലും സജീവമായി . ഇതിനിടെ സമാന്ത മായോസൈറ്റിസ് എന്ന രോഗം പിടിപെട്ടു ചികിത്സായിലുമായി . ഇപ്പോൾ താരം സിനിമകളും സീരീസുകളുമായി സജീവമാണ് . എന്നാൽ നാഗ ചൈതന്യ സമാന്തയെ അര്‍ഹിയ്ക്കുന്നില്ല, ആ ജീവിത്തതില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സമാന്ത സ്വയം കരുത്താര്‍ജ്ജിക്കുകയാണ്, അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകളിലേക്ക് അനാവശ്യമായി സമാന്തയുടെ പേര് വലിച്ചിഴയ്ക്കരുത് എന്നാവശ്യപ്പെടുന്നവരുമുണ്ട് . ഒടുവിൽ നാഗ മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണെന്ന് അറിഞ്ഞതോടെ താരങ്ങൾക്കെതിരെ തിരിയുകയായിരുന്നു ആരാധകർ. എന്തായാലും ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവിലാണ് നാഗചൈതന്യയും ശോഭിതയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. . കഴിഞ്ഞ വര്‍ഷങ്ങളില്‍ താരങ്ങള്‍ പ്രണയത്തിലായെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 32 വയസുള്ള നടി ശോഭിത ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ മലയാളികള്‍ക്കും വളരെ സുപരിചിതയാണ്. കുറച്ച് വര്‍ഷങ്ങളായി ശോഭിതയും നാഗ ചൈതന്യയും രഹസ്യമായി പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.











