
നസ്ലിൻ നായകനായി എത്തുന്ന ചിത്രമാണ് ഐ ആം കാതലൻ .ഇപ്പോഴിതാ ചിത്രം ഓടിടി റീലിസിലേക്ക് എത്തുകയാണ് .പ്രേമലു എന്ന ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് നസ്ലിൻ .ചിത്രം വൻ വിജയവുമായിരുന്നു .നസലിനോട് ഒപ്പം മമിതാ ബൈജു ആയിരുന്നു പ്രേമലുവിലെ നായിക .നവാഗതനായ നസ്ലിൻറെ 100 കൊടിയിലേക്കുള്ള എൻട്രി ആയിരുന്നു പ്രേമലു .
ഒടിടിയില്‍ എവിടെയായിരിക്കും ചിത്രം എന്നതില്‍ തീരുമാനം ഉണ്ടായിരിക്കുകയാണ്. ചിത്രം മനോരമ മാക്സിലൂടെ ആയിരിക്കും ഒടിടിയില്‍ എത്തുക. വളരെ വ്യത്യസ്തത പുലർത്തുന്നതിൽ ചിത്രം നൂറു ശതമാനം മാർക്ക് തന്നെയാണ് നേടിയിരിക്കുന്നത് .ഒടിടിയില്‍ ജനുവരി മൂന്നിനാണ് ചിത്രം എത്തുക. ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്ലിൻറെ ആരാധകര്‍.
ഗിരീഷ് എ ഡിയാണ് ചിത്രത്തിൻറെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് എ ഡിയും നസ്ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്.എന്നാൽ പ്രേമലു അതിൽ നിന്നും വ്യത്യസ്തമായിരുന്നു .ഒരു യൂണീക് കഥയാണ് ഐ ആം കാതലൻ ചിത്രത്തിന്റെ പ്രമേയം.
ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്ലിന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, സജിൻ ചെറുകയില്‍, അര്ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും ഒടിടിയില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.











