‘ദൈവത്തെ കൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ കൊണ്ട് സാധിക്കുമോ?’; ആകാംക്ഷയും ഭയവും നിറച്ച് ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ടീസർ!

‘ദൈവത്തെ കൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ കൊണ്ട് സാധിക്കുമോ?’; ആകാംക്ഷയും ഭയവും നിറച്ച് ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ടീസർ!

ജിതിൻ കെ. ജോസ് സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ന്റെ ടീസർ പുറത്തിറങ്ങി. ‘ബിയോണ്ട് ദ ഷാഡോസ്’ (Beyond the Shadows) എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകരില്‍ ആകാംക്ഷയും ഒപ്പം ഭയവും ഒരുപോലെ നിറയ്ക്കുന്ന ഒന്നാണ്. ചിത്രത്തിലെ സംഭാഷണങ്ങളും നിഗൂഢത നിറഞ്ഞ പശ്ചാത്തലവും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്.

പുരാതന ആചാരങ്ങളും അദൃശ്യ ശക്തികളും പ്രമേയമാകുന്ന ചിത്രം ഡിസംബർ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നൈല ഉഷയാണ് നായികയായി എത്തുന്നത്. റാഫിയും സംവിധായകനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന സൂചന നൽകിക്കൊണ്ട്, അന്താരാഷ്ട്ര തലത്തിലുള്ള യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.