
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ ബിജോ. പ്രശസ്തി നേടുന്നതിനൊപ്പം തന്നെ ആളുകൾ തിരിച്ചറിയുന്നതിനൊപ്പം വിവാദങ്ങളിലും നിമിഷ ബിജോ ചെന്നു പെട്ടിട്ടുണ്ട്. ഈയ്യടുത്ത് നടി ഷക്കീലയെ കാണാൻ എത്തിയ നിമിഷ ബിജോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ പലരും നിമിഷ ബിജോയെ ജൂനിയര്‍ ഷക്കീല എന്ന് വിളിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയര്‍ ഷക്കീല വിളികള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ ബിജോ. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുമായുള്ള താരതമ്യത്തോട് നിമിഷ ബിജോ പ്രതികരിച്ചത്. ഷക്കീലാമ്മയെ താന്‍ അമ്മ എന്നാണ് വിളിക്കുന്നത്. തനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലമ്മയെ എന്നാണ് നിമിഷ ബിജോ പറയുന്നത്. ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ് എന്നും നിമിഷ ബിജോ പറയുന്നു. തന്റെ അമ്മയുടെ സ്ഥാനത്തു നില്‍ക്കുന്ന വ്യക്തിയാണ് ഷക്കീലാമ്മ.അമ്മയുടെ പേരിന്റെ കൂടെ തന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ ബിജോ പറയുന്നത്. ഷക്കീല എന്ന വ്യക്തിയെ സിനിമയില്‍ മാത്രമാണ് പലരും കണ്ടിട്ടുള്ളത്. അവര്‍ക്ക് വേറൊരു ജീവിതമുണ്ട്. സിനിമയല്ല ജീവിതം. വ്യക്തിപരമായി തനിക്ക് ഒരുപാടിഷ്ടമാണ് ഷക്കീലയെ എന്നും നിമിഷ ബിജോ പറയുന്നു.

ജൂനിയര്‍ ഷക്കീല എന്ന് വിളിക്കുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂ, അഭിമാനമേയുള്ളൂവെന്നും നിമിഷ ബിജോ വ്യക്തമാക്കുന്നു. നർത്തകി കൂടിയാണ് നിമിഷ ബിജോ ഇന്ന്. സ്‌കൂളിലെ കുട്ടികളെ പഠിപ്പിച്ചാണ് നിമിഷ ബിജോ നൃത്തത്തിലേക്ക് എത്തുന്നത്. പിന്നീട് നൃത്തം പഠിച്ചു. കാരാട്ടെയും പഠിച്ചിട്ടുണ്ട് എന്നും നിമിഷ ബിജോ പറയുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിന് മുൻപുള്ള തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് നേരത്തെ അഭിമുഖങ്ങളിലൂടെ നിമിഷ ബിജോ തുറന്ന് സംസാരിച്ചിട്ടുണ്ട്. താനൊരു സാധാരണക്കാരിയായ വീട്ടമ്മയായിരുന്നുവെന്നാണ് നിമിഷ ബിജോ പറയുന്നത്. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. ജീവിക്കാൻ റബ്ബര്‍ ടാപ്പിംഗിനൊക്കെ താ പോയിട്ടുണ്ട്. അങ്ങനെയുള്ള താന്‍ ഇവിടെ വരെ എത്തിയതിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന്നാണ് നിമിഷ ബിജോ പറഞ്ഞിട്ടുള്ളത്. ഭര്‍ത്താവിനോട് ഒരിക്കല്‍ നിങ്ങള്‍ കാരണം തനിക്ക് ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഭര്‍ത്താവ് ഒരു വെല്ലുവിളിയായിട്ടാണ് പിന്നീട് കണ്ടത്. രണ്ട് വര്‍ഷത്തിനകം നീ സ്റ്റേജില്‍ നിന്നും കയ്യടി വാങ്ങുമെന്ന് ഭര്‍ത്താവ് തനിക്ക് വാക്ക് തന്നു എന്നും ആ വാക്കുകള്‍ കാലം തെളിയിക്കുകയും ചെയ്തുവെന്നും നേരത്തെ നിമിഷ ബിജോ പറഞ്ഞിരുന്നു. തുടക്കത്തില്‍ ടിക് ടോക്കിലൂടെയാണ് നിമിഷ ബിജോ ശ്രദ്ധ നേടുന്നത്.

പിന്നീട് ഇന്‍സ്റ്റഗ്രാമിലേക്ക് എത്തുകയായിരുന്നു നിമിഷ ബിജോ. ഹാഫ് ന്യൂട് ഫോട്ടോഷോട്ടും എക്സ്പോസിംഗ് ഫോട്ടോഷൂട്ടും ഒക്കെ ചെയ്യാറുണ്ട് നിമിഷ ബിജോ അത്തരത്തിൽ ആണ് ആളുകൾക്കിടയിൽ നിമിഷ ബിജോ ഇന്ന് അറിയപ്പെടുന്നത് പോലും. കച്ച കെട്ടി കുളിക്കുന്ന നിമിഷയുടെ ഒരു വീഡിയോ ആണ് ഏക്സ്‌പോസിങ് ആയി ആദ്യം പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ വീഡിയോ ചെയ്യാന്‍ പറഞ്ഞത് ഭര്‍ത്താവാണെന്നും നിമിഷ ബിജോ മുൻപ് പറഞ്ഞിരുന്നു. ആ വീഡിയോ പോസ്റ്റ് ചെയ്തതോടെ നിമിഷയ്ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. അതിനൊപ്പം നെഗറ്റീവ് കമന്റുകളും വന്നു. എന്നാൽ പക്ഷെ ഇങ്ങനെ വരുന്ന കമന്റുകൾക്കും വിമര്ശനങ്ങൾക്കും മറുപടിയായി ഇത്തരം വീഡിയോകള്‍ വീണ്ടും പോസ്റ്റ് ചെയ്താണ് നിമിഷ ബിജോ മറുപടി നല്‍കിയത്. ഇൻസ്റ്റഗ്രാം റീലുകളിലൂടേയും മറ്റുമാണ് നിമിഷ ബിജോ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു നിമിഷ ബിജോ. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ ബിജോ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷ ബിജോയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായി മാറിയിരുന്നു. ആളുകൾ പറയുന്നതൊന്നും വക വെയ്ക്കാതെ തന്റെ ഇഷ്‌ടം നോക്കി മുന്നോട്ട് പോവുകയാണ് നിമിഷ. ഒപ്പം നിമിഷയ്ക്ക് ഭർത്താവിന്റെ പിന്തുണയും ഉണ്ട്.











