മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ രണ്ടു താരങ്ങൾ ആണ് നിർമൽ പാലാഴിയും, ഹരീഷ് കണാരനും. ഇരുവരും നല്ല സുഹൃത്തുക്കൾ ആണ് സിനിമക്കകത്തും, പുറത്തും.നിര്മലിന്റ പ്രണയത്തിനു ചുക്കാൻപിടിച്ചത് താൻ ആണെന് പറയുകയാണ് ഹരീഷ്, നിർമലിനു അഞ്ജുവിനെ പ്രണയിക്കാൻ അവസരം നൽകിയത് താൻ ആണെന്നും ഹരീഷ് പറയുന്നു.നിര്മലിന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ഹരീഷ്. അഞ്ജുവിനെ പ്രണയിച്ച സമയത്തു നിർമൽ അവളെ വിളിച്ചു കൊണ്ട് എന്റെ വീട്ടിൽ ആയിരുന്നു എത്തിയത്.
അഞ്ചു സ്കൂളിൽ പോകുവന്നെന്നു പറഞ്ഞുകൊണ്ടാണ് എന്റെ വീട്ടിൽ എത്തിയത്, പിന്നീട് ക്ലാസ് കഴിയുന്ന സമയം ആകുമ്പോൾ നിർമൽ അഞ്ജുവിനെ അവരുടെ വീട്ടിൽ കൊണ്ട് വിടും അങ്ങനെ അത് തുടർന്നുകൊണ്ടിരുന്നു ഹരീഷ് പറയുന്നു. എന്റെ വിവാഹം കഴിഞ്ഞാണ് അവൻ വിവാഹം കഴിച്ചത്. എന്നാൽ ഞാൻ പ്രണയിച്ചപ്പോൾ അവന്റെ സഹായം ഒന്നുമില്ലായിരുന്നു, അന്ന് എന്റെ വീട്ടിൽ ഞാനും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരു ദിവസം പ്രോഗ്രം കഴ്ഞ്ഞു ഞാൻ അവനോടു പറഞ്ഞു നീ അഞ്ജുവിനെ ചെന്ന് വിളിച്ചു കൊണ്ട് വരാൻ.
എന്റെ ഭാര്യയും അതിനു സപ്പോർട്ട് നിന്നിരുന്ന് കാരണം ഞങ്ങളും ഇതേ സിറ്റുവേഷൻ കഴിഞ്ഞാണ് എത്തിയിരുന്നത്. അഞ്ജുവിന്റെ വീട്ടിൽ പ്രശ്ങ്ങൾ ഉണ്ടാകും എന്ന ഞങ്ങൾക്ക് അറിയാമായിരുന്നു. അങ്ങനെ നിർമൽ അഞ്ജുവിനെ വിളിച്ചു കൊണ്ട് വന്നു ആര്യസമാജത്തിൽ കൊണ്ട് [പോയി വിവാഹം കഴിപ്പിച്ചു. അവരുടെ ആദ്യരാത്രിയിൽ ഞാൻ ആയിരുന്നു അവന്റെ കൂടെ കിടന്നത്. അഞ്ജുവും എന്റെ ഭാര്യയും ഒന്നിച്ചും കിടന്നു അങ്ങനെ രണ്ടു ദിവസം തുടർന്ന് എന്തായലും പ്രശ്ങ്ങൾ ഒരു വിദ൦ ഒഴിവാക്കി ഇപ്പോൾ ഇരുവരും മുൻപോട്ടു പോകുകയാണ് ഹരീഷ് പറയുന്നു.












