മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് സംവിധായകന് സിദ്ധിഖിനെ. പ്രശസ്ത നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാല്‍ എന്ന പേരില്‍ സംവിധാനം ചെയ്ത സിനിമകള്‍ക്ക് വന്‍ വിജയമായിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രശസ്ത സംവിധായകന് ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ കൊച്ചിന് കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസില്‍ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും. ഇന്ന് സിദ്ധിഖിന്റെ പിറന്നാളാണ്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുള്ള നിര്‍മ്മല്‍ പാലാഴിയുടെ പോസ്റ്റ് വൈറലാവുകയാണ്.

ഞാൻ : സാറേ ഈ സീനിൽ ഞാൻ ഒരു കോമഡി ചെയ്തോട്ടെ..?
സാറ്: (ചിരിച്ചു ആസ്വദിച്ചു കൊണ്ട്) ഹാ എന്താ നിർമ്മൽ..?
ഞാൻ : ഞാൻ ഇതിലെ വരുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്താലോ…?
സാറ്: (ചിരിച്ചു ആസ്വദിച്ചു കൊണ്ട് തന്നെ) ഹാ… ഹ ഹ വേണ്ട നിർമ്മൽ നമുക്ക് അത് അടുത്ത പടത്തിൽ പിടിക്കാം
.ആരെയും ഒരു പൊടിക്ക് നിരുത്സാഹ പെടുത്താത്ത, ആരോടും ദേഷ്യം പിടിക്കാത്ത,എല്ലാവരോടും സ്നേഹം മാത്രമുള്ള പ്രിയപ്പെട്ട സിദ്ധിഖ് സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
