ബിഗ് ബോസിന് പോലും മനസ്സിലാകാതിരുന്ന ആ രഹസ്യം വെളിപ്പെടുത്തി പേര്ളിയും ശ്രീനിഷും!

perle about ring exchange
perle about ring exchange

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദമ്പതികൾ ആണ് പേര്ളിയും ശ്രീനിഷും. കഴിഞ്ഞ ദിവസം  തന്റെ യൂട്യൂബ്  ചാനലിൽ കൂടി പ്രേക്ഷകരുമായി സംവാദിക്കുകയായിരുന്നു പേര്ളിയും ശ്രീനിയും. നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അത്തരത്തിൽ ഒരു ചോദ്യവും അതിനു ശ്രീനിയും പേര്ളിയും നൽകിയ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചോദ്യം ഇതായിരുന്നു, സുന്ദരവും എന്നാൽ ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്യാതിരുന്നതുമായ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്ക് ഉണ്ടോ എന്നാണു ഒരാൾ ഇരുവരോടും ചോദിച്ച ചോദ്യം. അതിനു രസകരമായ മറുപടിയാണ് പേര്ളിയും ശ്രീനിഷും നൽകിയത്. അത്തരത്തിൽ ഉള്ള ഓര്മ ഉണ്ട് എന്ന് എന്നാൽ ആ സംഭവം ഇപ്പോഴും ബിഗ് ബോസിന് പോലും അറിയില്ല എന്നുമാണ് ഇരുവരും പറഞ്ഞത്.

ശ്രീനി പെർലിക്ക് ആനവാൽ മോതിരം നൽകിയതിന്റെ ഓർമ്മകൾ ആണ് ഇരുവരും പങ്കുവെച്ചത്. ആരും കാണാതെ വളരെ തന്ത്ര പൂർവം ആണ് ശ്രീനി തന്റെ മോതിരം പേർളിക്ക് കൈമാറിയത്. പരുപാടിയിൽ ഒരു ദിവസം ഞങ്ങൾ പരസ്പ്പരം ഹായ് പറഞ്ഞു കൈ കൊടുത്തിരുന്നു. സത്യത്തിൽ കൈ കൊടുത്തുകൊണ്ട് ഞങ്ങൾ മോതിരം ആണ് കൈമാറിയത് എന്ന് ബിഗ് ബോസിന് പോലും അറിയില്ലായിരുന്നു എന്നാണു ശ്രീനി പറയുന്നത്. മോതിരം കൊടുത്ത് കഴിഞ്ഞു ഞങ്ങൾ രണ്ടു പേരും രണ്ടു വശത്തേക്ക് മാറുകയായിരുന്നു. പ്രത്യേകിച്ച് ഒന്നും ഉള്ളതായി ബിഗ് ബോസിന് പോലും തോന്നിയില്ല. അത് കൊണ്ട് ആ കൈകൊടുക്കൽ ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്തതുമില്ല എന്ന് ശ്രീനിയും പേർളിയും പറഞ്ഞു. pearlee sreenish

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. രണ്ടായിരത്തി പതിനൊന്ന് മുതൽ പെർലിക്ക് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ കൊണ്ടാണ് താരം തന്റെ ചാനലിൽ സജീവമാകാൻ തുടങ്ങിയത്. നിലയുടെ വരവോടെ തന്നെ ആണ് പേർളി യൂട്യൂബിൽ സജീവമായത് എന്ന് തന്നെ പറയാം.