
നിര്‍മ്മാതാവ് ജി. സുരേഷ് കുമാറിനെതിരെ പ്രതികരിച്ച നടൻ വിനായകന് മറുപടിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കർ രംഗത്ത് എത്തി. സിയാദ് കോക്കർ, വിനായകന്റെ പ്രതികരണത്തിന് മറുപടി നൽകുകയും, സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വിഷയത്തിൽ സുരേഷ് കുമാറിന്റെ നിലപാട് ശരിയാണെന്നും വിനായകന്റെ പ്രതികരണം അനാവശ്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു.തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു സിയാദിന്റെ മറുപടി, ആരോട് എന്ത് പറയണം എന്ന് വിനായകന്‍ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


എത്രയും പ്രിയപ്പെട്ട വിനായകന്‍ സര്‍ അറിയുവാന്‍. സുരേഷ്‌കുമാര്‍ ഒറ്റക്കല്ല.. ഞങ്ങള്‍ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോള്‍ കണ്ട് ഭയക്കുന്നവരല്ല ഞങ്ങള്‍. ആരോട് എന്ത് പറയണം എന്ന് താന്‍ പഠിപ്പിക്കണ്ട വിനായകാ… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം. താന്‍ ഒരു സിനിമ എടുത്ത് കാണിക്ക്.
എന്നിട്ട് നിങ്ങള്‍ വീമ്പിളിക്കൂ. സിനിമയില്‍ അഭിനയിക്കാനും പ്രൊഡക്ഷന്‍ ചെയ്യാനും പ്രായം ഒരു അളവുകോല്‍ ആണെങ്കില്‍ ഇന്ന് മലയാള സിനിമയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ പറയണ്ട കാര്യമില്ലല്ലോ, പിന്നെ ഒരു കാര്യം, സിനിമ വിജയിച്ചില്ലെങ്കില്‍ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ എന്നാണ് സിയാദ് കോക്കര്‍ കുറിച്ചിരിക്കുന്നത്,












