ക്യാൻസർ ആണോ എന്ന് ആരാധകൻ!  താൻ തല മൊട്ടയടിച്ചതിന് കുറിച്ച് വെളിപ്പെടുത്തി നടി; രചന നാരായണൻ കുട്ടി 

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ നടിയാണ് രചന നാരായണൻ കുട്ടി, ഈ  അടുത്തിടക്ക് തല മുണ്ഡനം ചെയ്തായിരുന്നു രചന നാരായണ്‍കുട്ടി ആരാധകരെ ഞെട്ടിച്ചത്. സോഷ്യല്‍ മീഡിയയില്‍ തന്റെ മൊട്ടത്തലയുടെ ചിത്രങ്ങള്‍ രചന പങ്കു വയ്ക്കുകയും ചെയ്‌തിരുന്നു.ഇപ്പോഴിതാ താന്‍ മൊട്ടയടിച്ചതിനെക്കുറിച്ചുള്ളൊരു കമന്റിന് രചന നല്‍കിയ മറുപടിയാണ്  ശ്രദ്ധ നേടുന്നത് . കഴിഞ്ഞ ദിവസം താരം  പങ്കെടുത്തൊരു പരിപാടിയുടെ  വീഡിയോ പങ്കുവച്ച ചാനലിന്റെ കമന്റ് ബോക്‌സിലെത്തി നന്ദി പറയുകയായിരുന്നു നടി. ഇതിനിടയിൽ ഒരു ആരാധകൻ ക്യാന്‍സര്‍ ആണോ എന്നായിരുന്നു നടിയോട് ചോദിച്ചത്.

മനസ്സിനില്ല എന്നായിരുന്നു രചനയുടെ മറുപടി, ഇതിന് രചനയ്ക്ക് പിന്തുണയുമായി നിരവധി  ആരാധകര്‍ എത്തുന്നുണ്ട്.കാന്‍സര്‍ ഉള്ളവര്‍ മാത്രമേ മുടി മുറിക്കുവുള്ളോ, എന്നായിരുന്നു, പുള്ളിക്കാരി തിരുപ്പതി പോയതാണെന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. മൊട്ടച്ചി കലക്കി എന്ന കമന്റടിച്ചിട്ടുണ്ട്  ഒരു ആരാധകൻ. ലുക്കിങ് പ്രെറ്റി, നൈസ് തുടങ്ങി കമന്റ്റ് ചെയ്യുന്ന ആരാധകരെയും കമന്റ്റ് ബോക്സിൽ കാണാൻ കഴിയും. അതേസമയം താന്‍ എന്തുകൊണ്ടാണ് മുടി വെട്ടിയതെന്ന് വെളിപ്പെടുത്തി നടി.

തിരുപ്പതിയില്‍ പോയി മൊട്ട അടിച്ചെന്ന് പറഞ്ഞു നടി പുറത്തു വിട്ട ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്.എന്നാൽ ശരിക്കും ഒരുപാട് കാലമായിട്ടുള്ളതന്റെ  വഴിപ്പാട് ആയിരുന്നു എന്നാണ് രചന പറയുന്നത്. തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം. നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും. തനിക്ക് പതിനാല് വയസുള്ളപ്പോഴാണ് ആദ്യമായി തിരുപ്പതിയിലേക്ക് പോവുന്നത്. ഇനിയും അവിടെ പോയി തൊഴാന്‍ സാധിച്ചാല്‍ മൊട്ട അടിച്ചേക്കാമെന്ന് നേര്‍ന്നിരുന്നു. ആദ്യം പോയപ്പോഴും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു. രണ്ടാം തവണ ഇതിന് വേണ്ടി പോയി, മൊട്ട അടിച്ചിട്ട് പോരുകയായിരുന്നു നടി പറയുന്നു