
മലയാള സിനിമയിൽ നടനായും, സംവിധായകനായും തിളങ്ങിനിന്ന താരമാണ് രാജസേനൻ, ഏഴുവർഷത്തെ ഇടവേളക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു ‘ഞാനും പിന്നൊരു ഞാനും’, ഈ ചിത്രത്തിൽ താരം ഒരു സ്ത്രീവേഷത്തിൽ എത്തിയത് വലിയ ട്രോളുകൾ ഉണ്ടാകാൻ കാരണമായി, കുട്ടികാലം മുതൽ രാജസേനൻ നൃത്തം അഭ്യസിച്ചിട്ടുള്ള ആളാണ് എന്ന് ആർക്കും അറിയുന്ന കാര്യമല്ല, കൂടാതെ ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന് വേണ്ടി താൻ വീണ്ടും നൃത്തം അഭ്യസിച്ചു എന്നാണ് താരം പറയുന്നത്.

ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിൽ താൻ നൃത്തം ചെയ്യുന്നുണ്ട്, തന്റെ അച്ഛൻ ഒരു ഡാൻസ് മാഷ് ആയതുകൊണ്ട് ചെറുതിലെ മുതൽ നൃത്തം അഭ്യസിച്ചിരുന്നത്, അതുകൊണ്ടു തന്നെ ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിൽ നൃത്തം ചെയ്യ്തത്, ആ കഥാപത്രത്തിന് അതാവശ്യമായിരുന്നു. സൗന്ദര്യപിണക്കം എന്ന സിനിമയിൽ സുബ്രഹ്മണ്യൻ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയം തുടങ്ങിയത്.

പക്ഷെ ആ ഷൂട്ടിനിടയിൽ എനിക്ക് ചില ദുരനുഭവങ്ങളുണ്ടായി, അടുത്ത ബാലചന്ദ്രമേനോൻ എന്ന രീതിയിൽ സെറ്റിൽ കളിയാക്കിക്കൊണ്ടുള്ള കമന്റ്സുകൾ വന്നു. അതോടെ നിർത്തി, അതുപോലെ ഭാര്യ ഒന്ന് മക്കൾ മൂന്നിലെ എന്റെ കഥാപാത്രത്തെയും ഞാൻ സപ്രെസ് ചെയ്താണ് അവതരിപ്പിച്ചത്. മാത്രമല്ല ആ സിനിമയിൽ സിത്താരയുടെ തോളിൽ പോലും ഞാൻ കൈവെച്ചിട്ടില്ല. അതിയായ സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാരായിട്ട് അഭിനയിക്കുമ്പോൾ എന്തിനാണ് അകൽച്ച കാണിക്കുന്നതെന്ന് സിത്താരയും ചോദിച്ചിരുന്നു. ശരിക്കും പേടിച്ചിട്ടാണ് സിതാരയുടെ ശരീരത്തിൽ പോലും തൊടാഞ്ഞത് രാജ സേനൻ പറയുന്നു,ഇനി സിത്താരയെ കെട്ടിപിടിച്ച് സീൻ ചെയ്താൽ ഒരു വിഭാഗം ഓഡിയൻസ് പറയും അപ്പോൾ ഇതിനാണല്ലേ അഭിനയം തുടങ്ങിയതെന്ന്. ആളുകൾ എന്തും പറഞ്ഞ് കളയും അതായിരുന്നു പേടി രാജസേനൻ പറയുന്നു












