ഞാൻ രണ്ടു സിനിമകൾ മാത്രമാണ് ഫഹദിന്റെ കണ്ടിട്ടുള്ളൂ! ശരിക്കും അമ്പരപ്പാണ് ഉണ്ടായത് രജനി കാന്ത് 

രജനി കാന്ത്  ചിത്രങ്ങളിൽ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷകൾ പുലർത്തുന്ന ഒരു ചിത്രമാണ് ‘വേട്ടയ്യൻ’. ഈ ചിത്രത്തിൽ  ഫഹദ് ഫാസിലും ഒരു വേഷത്തിലെത്തുന്നുണ്ട്. പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ നടൻ ഫഹദിന് കുറിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ചിത്രത്തിന്റെ  സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഒട്ടും പിടിതരാത്ത ഒരു കഥപാത്രമായിരുന്നു ഫഹദിന്റെ പാട്രിക്ക് . ഈ വേഷം ആര് ചെയ്യുമെന്ന് താൻ സംവിധായകനോട് ആവശ്യപെട്ടിരുന്നു രജനി കാന്ത് പറയുന്നു.

അപ്പോൾ സംവിധായകൻ ഞാനവേൽ പറഞ്ഞത് ഈ ഒരു വേഷം ചെയ്യാൻ മലയാളത്തിലെ ഫഹദിന് മാത്രമേ പറ്റൂ , അയാളെ കൊണ്ട് ഈ കഥാപാത്രം ചെയ്യിപ്പിച്ചേ കഴിയൂ എന്നും സംവിധായകൻ പറഞ്ഞു. ഞാൻ ചോദിച്ചൂ ഫഹദിന് ഈ കഥപാത്രം ചെയ്യാൻ കഴിയുമോയെന്ന് അപ്പോൾ സംവിധായകൻ പറഞ്ഞത് ഫഹദിന് പറ്റി അങ്ങനെ അറിയാഞ്ഞിട്ടാണ് എന്ന്. ഞാൻ ഫഹദിന്റെ രണ്ടു സിനിമകൾ മാത്രമാണ് കണ്ടിട്ടുള്ളത്.

വിക്രം, മാമന്നൻ എന്നി രണ്ടു ചിത്രങ്ങൾ, ആ സിനിമകളിലെ ഫഹദിന്റെ പെർഫോമൻസ് കണ്ടു താൻ അമ്പരന്നുപോയി, അത് അയാളുടെ കൂടെ വേട്ടയ്യ്‌നിൽ അഭിനയിച്ചപ്പോൾ ഫീൽ ചെയ്യ്തു, അത്ര ടാലന്റ് ആണ് ഫഹദ്, അത് അയാളുടെ കൂടെ അഭിനയിച്ചപ്പോൾ മനസിലായി, രജനികാന്ത് പറഞ്ഞു,