ബുക്ക് മൈ ഷോയെ വിറപ്പിച്ച് ‘രാമായണ’; ഒരു മണിക്കൂറിൽ വിറ്റത് ഒന്നരലക്ഷത്തിനടുത്ത് ടിക്കറ്റുകൾ, റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ്!

ബുക്ക് മൈ ഷോയെ വിറപ്പിച്ച് ‘രാമായണ’; ഒരു മണിക്കൂറിൽ വിറ്റത് ഒന്നരലക്ഷത്തിനടുത്ത് ടിക്കറ്റുകൾ, റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ്!

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ (BookMyShow) ആദ്യ ഒരു മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റുപോയ ഇന്ത്യൻ ചിത്രമെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കി നിതീഷ് തിവാരിയുടെ ‘രാമായണ’. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ മാത്രം 1,39,000 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ‘ധുരന്ധർ 2’, ‘പുഷ്പ 2’, ‘എമ്പുരാൻ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ അഡ്വാൻസ് ബുക്കിങ് റെക്കോർഡുകളെ പിന്നിലാക്കിയാണ് രാമായണയുടെ ഈ സമാനതകളില്ലാത്ത മുന്നേറ്റം.

മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ്ഓഫീസ് കീഴടക്കുന്ന ചിത്രം റിലീസ് ചെയ്ത് കേവലം നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 238.85 കോടി രൂപ കളക്ട് ചെയ്തു. ചിത്രത്തിന്റെ ആഗോള കളക്ഷൻ ഇതിനോടകം 500 കോടി കടന്നിട്ടുണ്ട്. കേരളത്തിലും വൻ കുതിപ്പ് തുടരുന്ന ചിത്രം 13 കോടിയിലേറെ നേടി മുന്നേറുകയാണ്. നിലവിലെ ടിക്കറ്റ് ബുക്കിങ് തരംഗം തുടരുകയാണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയെന്ന റെക്കോർഡും ഉടൻതന്നെ രാമായണ സ്വന്തമാക്കും.