‘വിവാഹം ടീനേജിലെത്തി’!!! പ്രിയതമയെ ചേര്‍ത്ത് പിടിച്ച് രമേഷ് പിഷാരടി

നടനും സംവിധായകനും മിമിക്രി താരവുമായി ആരാധരെ സ്വന്തമാക്കിയ താരമാണ് രമേഷ് പിഷാരടി. മലയാളിയെ പൊട്ട്ിച്ചിരിപ്പിക്കുന്ന പ്രിയതാരമാണ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ പിഷാരടി വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ക്യാപ്ഷന്‍ കിങായി അറിയപ്പെടുന്ന താരമാണ് പിഷാരടി. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്കെല്ലാം വ്യത്യസ്ത ക്യാപ്ഷനുകള്‍ ശ്രദ്ധേമാകാറുണ്ട്.

ഇന്നിതാ തന്റെ വിവാഹവാര്‍ഷിക ദിനത്തിലെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. 12ാത്തെ വിവാഹ വാര്‍ഷികത്തിന്റെ നിറവിലാണ് പിഷാരടിയും ഭാര്യ സൗമ്യയും.

‘വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാര്‍ഷികം’, എന്നാണ് പിഷാരടി ഫോട്ടോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ജയറാമിനെ നായകനാക്കി ചെയ്ത ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം. ശേഷം മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രവും പിഷാരടി ഒരുക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ മാളികപ്പുറമാണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)