
തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഫെബ്രുവരിയിൽ വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.
താരങ്ങളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. വിവാഹ ഒരുക്കങ്ങൾ നടക്കുന്നു എന്ന് പറയപ്പെടുന്ന ഉദയ്പൂരിലെ കൊട്ടാരത്തിൽ നിന്നുമുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ച് വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനുശേഷം ഹൈദരാബാദിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷനും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ പക്ഷെ ഇതുവരെയ്ക്കും താരങ്ങളുടെ ഭാഗത്ത് നിന്നും ഇതേപ്പറ്റി സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹിതരാവാൻ പോകുന്നുവെന്നും ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ ഈ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക നികുതി നൽകിയത് നടിമാരിൽ രശ്‌മിക മന്താന ആണെന്നുള്ള വാർത്തകളും വരുന്നുണ്ട്. ഏകദേശം 4.69 കോടിയാണ് 2025-26 സാമ്പത്തിക വർഷത്തിൽ രശ്‌മിക അടച്ച ടാക്‌സ്. ഇത് കണക്കാക്കുമ്പോൾ നടിയുടെ പ്രതിവർഷ വരുമാനവും സോഷ്യൽ ഇടത്ത് ചർച്ചയായിരുന്നു .
ഏകദേശം 66 കോടിയാണ് രശ്‌മികയുടെ ആകെ ആസ്തി. ഒരു സിനിമക്ക് 4-10 കോടി അടുപ്പിച്ചാണ് താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ . അതേസമയം 50-70 കോടിക്കടുത്താണ് വിജയ് ദേവരകൊണ്ടയുടെ ആകെ ആസ്തി . 12-15 കോടിക്കടുത്താണ് താരം ഒരു സിനിമക്ക് കൈപ്പറ്റുന്ന പ്രതിഫലം.
ഇരുവരുടെയും വിവാഹം തെന്നിന്ത്യയും ബോളിവുഡും അടക്കമുള്ള ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ് . ഇതിനിടയിലാണ് ഇൻഡ്യൻ ബില്യനിയേഴ്സിന്റെ വിവാഹ വേദിയായ ഉദയ്‌പൂർഃ കൊട്ടാരത്തിൽ വെച്ച് രശ്മികളുടെയും വിജയ്‍യുടെയും വിവാഹ ഒരുക്കങ്ങൾ നടക്കുന്നു എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത് .











