‘എമ്പുരാനി’ലെ ബൈജുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ 

മുരുകൻ എന്ന കഥാപാത്രമായി ഒരു മര്യാദയോട കൂടി ഞാനും നിങ്ങളുടെ മുന്നിൽ എത്തുകയാണ്. ബൈജു സന്തോഷ്

എമ്പുരാൻ സിനിമയിൽ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന കഥാപാത്രമായ മുരുകന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിലെ പതിനെട്ടാം പോസ്റ്ററായാണ് മുരുകന്റെ ലുക്ക് പുറത്തുവിട്ടത്. ലൂസിഫർ എന്ന ചിത്രത്തെയും അതിലെ കഥാപാത്രങ്ങളെയും പ്രത്യേകിച്ച് സ്റ്റീഫനെയും മുരുകനെയുമൊന്നും പ്രേക്ഷകർ ആരും മറക്കാൻ ഇടയില്ല. പ്രേക്ഷകർക്ക് വളരെ ഇഷ്ടത്തോടെ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ബൈജുവിന്റെ മുരുകൻ എന്ന കഥാപാത്രം. നീണ്ട അഞ്ച് വർഷത്തിനുശേഷം എമ്പുരാനുമായി ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ് എന്നാണ് മുരുകനായ ബൈജു പറയുന്നത്.

മലയാളം കണ്ട ഏറ്റവും വലിയ സിനിമയായി ‘എമ്പുരാൻ’ എത്തുമ്പോൾ അതിൽ മുരുകൻ എന്ന കഥാപാത്രമായി ഒരു മര്യാദയോട കൂടി ഞാനും നിങ്ങളുടെ മുന്നിൽ എത്തുകയാണ്. മാർച്ച് 27ന് എമ്പുരാൻ തിയറ്ററുകളിലെത്തുകയാണ്. നിങൾ  കാണണം. കണ്ടേ പറ്റൂ. കണ്ടാൽ നിങ്ങൾക്കും കൊള്ളാം, ഞങ്ങൾക്കും കൊള്ളാം, നടൻ പറയുന്നു.

ബൈജു വിന്റെ മുരുകൻ കഥപാത്രം കണ്ടു ആരാധകർ പറയുന്നത് ലൂസിഫറിലെ മുരുകൻ ഈമ്പുരാനിലും കസറും എന്നാണ്. അതേസമയം ആരാധകർ കാത്തിരിക്കുന്ന പൃഥിരാജ് – മോഹൻലാൽ കൂട്ടുകെട്ടിലെ എമ്പുരാൻ കാണാനുള്ള തയ്യാറെടുപ്പിലാണ് പ്രേഷകരെല്ലാം. മാർച്ച് 27 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്.