സിനിമയിലെ ഇമേജല്ല എനിക്ക് വീട്ടിൽ! ഭാര്യയുടെ സ്നേഹത്തിന് അടിമയാണ് ഞാൻ ; രാജമൗലി

തെലുങ്ക് സിനിമയിലേക്ക് ലോക സിനിമയുടെ ശ്രദ്ധ ലഭിച്ച് തുടങ്ങിയത് എസ് എസ് രാജമൗലി എന്ന സംവിധായകന്റെ സിനിമകളിലൂടെയാണ്. രാജമൗലി എന്ന പേര് ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു ബ്രാന്റാണ്. ബാഹുബലി സീരീസ്, RRR, മഗധീര , ഈച്ച എന്നിങ്ങനെ നീളുന്നു രാജമൗലിയുടെ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ .

എന്നാൽ പക്ഷെ തന്റെ ഭാര്യയുടെ മുന്നിൽ ഒട്ടും താര ജാഡയില്ലാത്ത ഒരു ഭർത്താവ് മാത്രമാണ് എസ് എസ് രാജമൗലി എന്ന വ്യക്തി. ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരാൻ പോലും കാരണക്കാരനായ താരമൂല്യമുള്ള സംവിധായകനാണെങ്കിൽ കൂടിയും എസ് എസ് രാജമൗലി വീട്ടിൽ സ്വന്തം ഭാര്യയ്ക്ക് മുമ്പിൽ ഒരു സാധാരണ ഭർത്താവാണ്.

ഒരിക്കൽ വീട്ടിൽ ഭാര്യയുമായി തനിക്കുള്ള കരാറുകളെ കുറിച്ച് രാജമൗലി വെളിപ്പെടുത്തിയിരുന്നു . ഭാര്യയ്ക്ക് മുമ്പിൽ സിനിമയോടുള്ള ഇഷ്ടമോ സിനിമയിലേ ഇമേജോ ഒന്നും വർക്ക് ചെയ്യില്ല എന്നും രാജമൗലി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല വീട്ടിലെ കാര്യങ്ങളെല്ലാം താനും ചെയ്യേണ്ടതുണ്ട്.

ഒഴിവു സമയങ്ങളിൽ വീട് വൃത്തിയാക്കൽ, പാത്രം കഴുകൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ താനും ചെയ്യാറുണ്ടെന്നുമാണ് ഒരിക്കൽ  ഒരു അഭിമുഖത്തിൽ സംവിധായകൻ രാജമൗലി പറഞ്ഞത്. എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് രാജമൗലിയും ഭാര്യയും തമ്മിലുള്ള കരാർ പ്രകാരം ചില കാര്യങ്ങൾ വീട്ടിൽ ചെയ്യേണ്ടതുണ്ട്. സിനിമകൾ സംവിധാനം ചെയ്യുമ്പോൾ അതായത് ഷൂട്ടിങ് സമയത്ത് ഭാര്യ രമ രാജമൗലിയുടെ കാലുകൾ അമർത്തി മസാജ് ചെയ്ത് കൊടുക്കും. ഷൂട്ടിങ് ഇല്ലാത്തപ്പോൾ രാജമൗലി ഭാര്യ രമയ്ക്ക് കാലുകൾ അമർത്തി തിരിച്ച് മസാജ് ചെയ്ത് കൊടുക്കുകയും വേണം. ഇരുവർക്കും ഇടയിൽ വർഷങ്ങളായി ഇങ്ങനൊരു കരാറുണ്ടെന്ന് രാജമൗലി തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്.

എന്നാൽ പക്ഷെ രമ ഇടയ്ക്ക് മാത്രമാണ് കരാർ പ്രകാരം തന്റെ കാലുകൾ അമർത്തി തരുന്നതും മസാജ് ചെയ്യുന്നതും ഒക്കെ മാത്രമല്ല, ചിലപ്പോഴൊക്കെ ഭാര്യ രമ ഈ കരാർ ലംഘിക്കാറുമുണ്ട് എന്നും രാജമൗലി ചൂണ്ടിക്കാട്ടി. എന്നാൽ പക്ഷെ താൻ  അങ്ങനെയല്ല. എല്ലാ ദിവസവും കരാർ പ്രകാരമുള്ള വീട്ടുജോലികൾ‌ താൻ  ചെയ്യുകയും ഉറങ്ങാൻ പോകുന്നതിനു മുമ്പ് രമയുടെ കാലുകൾ മസാജ് ചെയ്ത് കൊടുക്കുകയും ചെയ്യാറുണ്ട് എന്നും അതിൽ മുടക്കം വരുത്താറില്ലെന്നാണ് രാജമൗലി പറഞ്ഞത്. താൻ എത്ര വലിയ സംവിധായകനായാലും ഭാര്യക്ക് മുമ്പിൽ വിനയമുള്ളവനാണെന്നും രമയുടെ സ്നേഹത്തിൻ്റെ അടിമയാണ്‌ താനെന്നും രാജമൗലി പറഞ്ഞു.

അതേസമയം സിനിമ പോലെ തന്നെ രാജമൗലി സ്നേഹിക്കുന്ന ഒന്നാണ് കുടുംബവും. രാജമൗലി സിനിമകൾപ്പോലെ തന്നെ അദ്ദേഹത്തിന്റെ പ്രണയവും വളരെ മനോഹരമാണ്. 2001ലാണ് രാജമൗലി രമയെ വിവാഹം ചെയ്തത്. രാജമൗലിയുമായുള്ളത് രമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ രമയ്ക്ക് കാർത്തികേയൻ എന്നൊരു മകനുണ്ട്. പിന്നീട് രാജമൗലിയുമായുള്ള വിവാഹ ശേഷം ഇരുവരും മയൂഖ എന്നൊരു പെൺകുട്ടിയെ ​ദത്തെടുക്കുകയും ചെയ്തിരുന്നു. രമയും സിനിമാ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. രാജമൗലി ചിത്രങ്ങൾക്ക് മിക്കപ്പോഴും കോസ്റ്റ്യൂം ചെയ്യുന്നത് രമയാണ്. മാത്രമല്ല സിനിമാ പാരമ്പര്യമുള്ള വ്യക്തി കൂടിയാണ് രമ. സം​ഗീത സംവി​ധായകൻ കീരവാണിയുടെ ഭാര്യ ശ്രീവല്ലിയുടെ അനുജത്തിയാണ് രമ.

രാജമൗലി നിരവധി സിനിമകളിൽ പ്രവർത്തിക്കുകയും സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള ആളുമായിരുന്നതിനാൽ രമയെ വർഷങ്ങളായി രാജമൗലിക്ക് അറിയാമായിരുന്നു. 2000ത്തിലാണ് രമയും അവരുടെ ആദ്യ ഭർത്താവും വിവാഹ മോചിതരായത്.

അതേസമയം സംവിധായകൻ എസ് എസ് രാജമൗലി തൻ്റെ സിനിമകളിലൂടെയാണ് ഇന്ത്യൻ സിനിമ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തത്. ഇന്ത്യൻ സിനിമയുടെ നിലവാരം ലോക സിനിമയിൽ ഉയർത്തിയതിന് പിന്നിൽ‌ വലിയൊരു പങ്കും സംവിധായകൻ രാജമൗലിക്ക് അവകാശപ്പെട്ടതാണ്. ബാഹുബലി സീരിസുകളുടെ റിലീസോടെ ഭാഷാ തടസങ്ങൾ, മാർക്കറ്റ് ബാരിയർ, കളക്ഷൻ റെക്കോർഡുകൾ, ബജറ്റ് തടസങ്ങൾ തുടങ്ങിയവ തകരുകയും ഇന്ത്യൻ സിനിമയുടെ കരുത്ത് അദ്ദേഹം ലോകത്തിന് കാണിച്ച് കൊടുക്കുകയും ചെയ്തു.

രാജമൗലി ചിത്രങ്ങൾ റെക്കോർ‌ഡുകൾ സൃഷ്ടിക്കുന്നതിന് മുമ്പ് വരെ ഇന്ത്യൻ സിനിമകളുടെ മുഖമായിരുന്നത് ബോളിവുഡ് ചിത്രങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളും ലോക സിനിമയ്ക്ക് മുമ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തുടങ്ങിയത് രാജമൗലിയിലൂടെയാണ്. ആർആർആർ എന്ന ചിത്രത്തിലൂടെ രൗജമൗലി ഇന്ത്യയുടെ ഓസ്‌കാർ സ്വപ്നവും പൂർത്തീകരിച്ചു. ഇപ്പോൾ തെലുങ്ക് സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് അദ്ദേഹം .