ആരാധകരെ ചൂടുപിടിപ്പിക്കാൻ വീണ്ടും സാധിക, പുതിയ ഫോട്ടോഷൂട്ട് എത്തി!

Sadhika Venugopal new photoshoot
Sadhika Venugopal new photoshoot

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ  വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.

സാധിക പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരത്തിന്റെ പല ചിത്രങ്ങൾക്ക് നേരെയും കടുത്ത വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുകയാണ് സാധിക. വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സാധിക ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. ജിബിൻ പകർത്തിയ ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിൽ ആണ് താരം എത്തിയിരിക്കുന്നത്. സാധിക തന്നെയാണ് ഈ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് ആരാധകർ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിനെതിരെ വിമർശനം നടത്തിയവരും കുറവല്ല. എന്നാൽ ഇത്തരം വിമർശകരെ വകവെയ്ക്കാതെയാണ് സാധിക തന്റെ തീരുമാനങ്ങളിൽ കൂടി ഉറച്ച് മുന്നോട്ട് പോകുന്നത്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.