ബിജു മേനോന്റെ നായികയായി അഭിനയിക്കാൻ ഒരു അവസരം വന്നാൽ അഭിനയിക്കുമോ!

samyuktha varma about biju menon
samyuktha varma about biju menon

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

വർഷങ്ങൾക്ക് ശേഷം സംയുക്ത വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. രുപത് വർഷങ്ങൾക്ക് ശേഷം സംയുക്ത വീണ്ടും ക്യാമറയുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഹരിതം ഫുഡ്സ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിട്ടാണ് സംയുക്ത വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നത്. വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇപ്പോഴിതാ താരത്തിനോട് ചോദിച്ച ഒരു ചോദ്യവും അതിനു സംയുക്ത നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. ബിജു മേനോൻ ഒപ്പം നായികയായി അഭിനയിക്കാൻ ഒരു അവസരം ലഭിച്ചാൽ അഭിനയിക്കുമോ എന്നാണ് സംയുക്തയോട് ചോദിച്ച ചോദ്യം.

താരത്തിന്റെ മറുപടി ഇങ്ങനെ, ഇന്ന് വരെ ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. അത് കൊണ്ട് തന്നെ പെട്ടന്ന് ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് അറിയില്ല. അങ്ങനെ ഒരു അവസരം ലഭിച്ചാൽ അഭിനയിക്കുമോ ഇല്ലേ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റുന്നില്ല എന്നതാണ് സത്യം. എന്തായാലും എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ എന്നുമാണ് സംയുക്ത പറഞ്ഞ മറുപടി.