അശ്വന്ത് കോക്ക് റിവ്യൂവിന് പണം വാങ്ങുന്നുണ്ട്! വ്യക്തത വരുത്തി ശാന്തിവിള ദിനേശ് 

ഒരു സിനിമയുടെ  റിവ്യൂ പറയാനായി അശ്വന്ത് കോക്ക് പണം വാങ്ങാറുണ്ടെന്ന് നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു, എന്നാൽ ആ അഭ്യൂഹങ്ങൾ എല്ലാം തിരസ്ക്കരിക്കുയും ചെയ്യ്തിരുന്ന അശ്വന്ത്, എന്നാൽ അശ്വന്ത് പണം വാങ്ങും എന്നുള്ളതിന് വ്യക്തത വരുത്തിയിരിക്കുകയാണ് നിർമാതാവായ ശാന്തിവിള ദിനേശ്, അതേ അശ്വന്ത് ഒരു പടത്തിന്റെ റിവ്യൂവിനായി ഏകദേശം രണ്ടു ലക്ഷം രൂപയോളം വാങ്ങാറുണ്ടെന്നാണ് ശാന്തിവിള പറയുന്നത്. ഇതൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്,പണം വാങ്ങി പെയ്ഡ് റിവ്യൂ നടത്തുന്നുവെന്ന ആരോപണമാണ് അശ്വന്തിനെതിരെ ശാന്തിവിള ആവർത്തിക്കുന്നത്. മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുമായിര ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു അശ്വന്ത് കോക്കിനെക്കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞത്.

ഫെഫ്കയുടെ എല്ലാ യുണിയന്റേയും തലവന്‍മാരും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒരു മീറ്റിങ് വെച്ചു. ആ മീറ്റിങ്ങില്‍ സിനിമകളെ കാശ് വാങ്ങി നശിപ്പിക്കുന്ന അശ്വന്ത് കോക്കിനെപ്പോലുള്ളയുള്ളവർക്ക്  സിനിമയുടെ പ്രമോഷന്‍ നല്‍കരുതെന്ന് തീരുമാനിച്ചുവെന്നും ശാന്തിവിള പറയുന്നു . എന്നാൽ തനിക്ക്  അശ്വന്ത് കോക്കിനേയൊന്നും പരിചയമില്ല എന്നും അയാളുടെ റിവ്യൂ കാണാറുമില്ലന്നും ശാന്തിവിള കൂട്ടിച്ചേർത്തു

ആരോ പറഞ്ഞിട്ട് ഒരിക്കല്‍  അയാളുടെ റിവ്യൂ ഞാൻ  കണ്ടിരുന്നു. അഞ്ച് മിനിട്ട് ആയപ്പോള്‍ തന്നെ  ബോർ അടിച്ചു . ഫാന്‍സി ഡ്രെസ്സൊക്ക്ക്കയിട്ട് ദിലീപിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന ഒരു സാധനമായിരുന്നു അത്,  എന്തോ അത്തരം കാര്യങ്ങള്‍ കാണാന്‍ തനിക്ക് താല്‍പര്യമില്ല എന്തായാലും ആ യോഗത്തില്‍ അശ്വന്ത് കോക്കിനെപ്പോലുള്ളവർക്ക് റിവ്യൂ ചെയ്യാനുള്ള അവസരം കൊടുക്കരുതെന്ന് കയ്യടിച്ച് പാസാക്കിഎന്നും  ശാന്തിവിള പറയുന്നുണ്ട്ഈ യോഗത്തിന് ശേഷമാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പടം റിലീസ് ചെയ്യുന്നത്. പിന്നാലെ അശ്വന്ത്  കോക്കിന്റെ റിവ്യൂവും വന്നു. അത് എങ്ങനെയെന്ന് ചോദിക്കണമോയെന്നാണ് തന്നെ  വിളിച്ച ആള്‍ പറഞ്ഞത്. സത്യമാണോയെന്ന് തനിക്ക് അറിയില്ല, ഒരു പടത്തിനെ നല്ലത് എന്ന് പറയാനും നല്ല പടത്തിനെ കൊല്ലാനും രണ്ട് ലക്ഷം രൂപവരെ അശ്വന്ത് കോക്ക് വാങ്ങുന്നുവെന്നാണ് താൻ അറിഞ്ഞതെന്നും പറയുന്നു