
മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്‍റെ സീന്‍ വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചെന്നും ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പറയുന്നു. അതുപോലെ താൻ ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും, ഒരു പ്രതിഫലം പോലും മേടിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.’ബാഡ് ബോയ്സിനു’ ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്.കാരണം ഇടയ്ക്ക് വച്ച് താൻ പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്.

എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ടാണ് താൻ പിൻവാങ്ങിപ്പോയത്, ഇതിന് ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവു൦, സിദ്ധാർഥ് ഭരതനുമൊപ്പമാണ് എനിക്ക് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി സന്തോഷ് വർക്കി പറയുന്നു. അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. പ്രൊഡക്‌ഷൻ കൺട്രോളര്‍ വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേത്, സന്തോഷ് വർക്കി പറഞ്ഞു.
അതേസമയം , കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം ബസൂക്ക റിലീസ് ആയത്,മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങും കൊണ്ട് ‘ബസൂക്ക’ തീയറ്ററുകളിൽ കയ്യടി നേടിയിരുന്നു. മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.












