ഇത് ഓരോ മലയാളിയുടെയും കൂടി കഥയാണ്, യൂട്യൂബിൽ കത്തിക്കയറി ‘സത്യം പറയുന്നവൻ സത്യശീലൻ’

യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി ‘സത്യം പറയുന്നവൻ സത്യശീലൻ’ ഷോർട്ട് ഫിലിം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരുപാടി ബംബർ ചിരി താരം അനീഷ് കാവിലിന്റെ കഥയിൽ മനീഷ് മന്ദാരം തിരക്കഥയും, സംവിധാനവും നിർവഹിച്ച സത്യം പറയുന്നവൻ സത്യശീലൻ ഇതിനോടകം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബിച്ചു രാജേന്ദ്രൻ ക്യാമറയും, എഡിറ്റിങ്ങും ചെയ്ത ഈ ഹൃസ്വ ചിത്രം ബ്ലൂസ്റ്റാർ വിഷ്വൽ മീഡിയയാണ് നിർമ്മിച്ചിരിക്കുന്നത്. നമ്മൾ നാളെ നേരിടേണ്ടി വന്നേക്കാവുന്ന, എന്നും പേടിയോടെ മാത്രം നോക്കി കാണുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ ചെറുചിത്രത്തിലൂടെ അണിയറ പ്രവർത്തകർ പ്രക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രമാണിത്.

ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് അനീഷ് കാവിൽ ആണ്. കൂടാതെ സതീഷ് രാഘവൻ, മഞ്ജു ഷാജി,ശ്രീബാല മനീഷ്, ശരത് ശശിധരൻ, അമ്പിളിക്കണ്ണൻ,പ്രിൻസ് അലക്സ്‌, സുധാകരൻ കാവിൽ,വിഷ്ണു നമ്പൂതിരി, ഹരികൃഷ്ണൻ എന്നിവർക്കൊപ്പം നിരവധി കുഞ്ഞു പ്രതിഭകളും ഇതിൽ അഭിനയിച്ചിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടർ. യതിൻ ലാൽ, ആർട്ട്‌ & സിങ്ക് സൗണ്ട്. ശരത് ശശിധരൻ, ബാക്ക്ഗ്രൗണ്ട് സ്കോർ. അമൽ നവനീതം, പി.ആർ. ഓ. അപ്പു അഭി, അസിസ്റ്റന്റ് ഡയറക്ടർ. ഹരികൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ. പ്രിൻസ് അലക്സ്‌, എക്സിക്യൂട്ടീവ്. വിഷ്ണു നമ്പൂതിരി, അസിസ്റ്റന്റ് ക്യാമറ. അഭിജിത്, ലൊക്കേഷൻ മാനേജർ.*സന്ദീപ്, ലൈറ്റ് യൂണിറ്റ്. RK & സുജിത് മാവേലിക്കര,സ്റ്റിൽസ്. അഖിൽ സതീഷ്, ടൈറ്റിൽ ഡിസൈൻ. രഞ്ജു എന്നിവരും ഈ ചെറു ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.