
മിനിസ്ക്രീന്‍,സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സീമ ജി നായര്‍. ഒട്ടനവധി കഥാപാത്രങ്ങളാണ് താരം സിനിമ പ്രേമികൾക്കായി സമ്മാനിച്ചത്, കൂടാതെ ജീവകരുണ്യ പ്രവത്തനങ്ങളിലും സജീവമായ താരം നിരവധി വ്യക്തികൾക്ക് സഹായഹസ്തങ്ങളും നൽകിയിട്ടുണ്ട്. ഇപ്പോൾ താരം കൊറോണ ജവാൻ എന്ന സിനിമയുടെ സെറ്റിൽ ഓണാഘാഷത്തോട് അനുബന്ധിച്ച് പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നമസ്കാരം എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു.. ദുരിതപെയ്ത്തുകൾ തുടരെ വന്നപ്പോൾ ഒരാഘോഷവും നമുക്കില്ലായിരുന്നു.. നമുക്ക് മാത്രമല്ല ലോകത്തെല്ലായിടത്തും അങ്ങനെ തന്നെ ആയിരുന്നു.. ഈ വർഷം രണ്ട് ഓണാഘോഷങ്ങൾ വന്നു.. ഇത് സെറ്റിലെ ഓണം.

കുറെ സിനിമകളിൽ അസ്സോസിയേറ്റ് ആയിരുന്ന എല്ലാവരും CC യെന്നു ഓമനപ്പേരോടെ വിളിക്കുന്ന നിതിൻ CC സ്വതന്ത്ര സംവിധായകനാവുന്ന ചിത്രത്തിന്റെ സെറ്റിലെ ചിത്രങ്ങളാണിത്.. ലുക്മാൻ നായകനാവുന്ന ചിത്രത്തിന്റെ പേര് “കൊറോണ ജവാൻ”.. എല്ലാവരും സന്തോഷത്തോടെയിരുന്ന കുറച്ചു നല്ല നിമിഷങ്ങൾ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം പങ്ക് വെച്ചത്, ചിത്രത്തിൽ സീമ സഹപ്രവർത്തകർക്ക് ആഹാരം വിളമ്പുന്നതും, ഇവർക്കൊപ്പം ആഹാരം കഴിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.














