നമ്മളുടെ പ്രളയത്തെ ആസ്പദമാക്കി 2018 സിനിമ ഇറങ്ങി! എന്നാൽ ഇനിയും വയനാട്‌ ദുരന്തവുമായി ഒരു സിനിമ ഉണ്ടാകരുതെന്നാണ് ആഗ്രഹം; സിദ്ധിഖ് 

കുറച്ചു ദിവസങ്ങൾക്ക് ,മുമ്പ് കേരളം വിറങ്ങലിച്ച ഒരു ദുരന്തമായിരുന്നു വയനാട് ഉരുൾപൊട്ടൽ, ‘2018 ‘പോലൊരു സിനിമ ഇനിയും വയനാട്‌ ദുരന്തം വെച്ച് ഉണ്ടാകുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ  സിദ്ധിഖ്, കേരളത്തിലെ മറ്റൊരു ദുരന്തം ആയിരുന്നു പ്രളയം, അതിന് മുൻ നിറുത്തികൊണ്ടു ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു 2018 , അതുകൊണ്ടു ആയിരിക്കും ഇപ്പോൾ ഇങ്ങനൊരു ചോദ്യം ചോദിച്ചേ എന്ന് നടൻ സിദ്ധിഖ് പറയുന്നു.

എന്നാൽ ഈ ചോദ്യത്തെ കുറിച്ച് ഒരു കൃത്യമായ വിവരം നല്കാൻ കഴിയില്ല, എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ വയനാട്‌ ദുരന്തം പോലൊരു സിനിമ ഉണ്ടാകരുതെന്ന് എന്നാണ് ആഗ്രഹം, പ്രളയം ബേസ് ചെയ്യ്തു 2018 എന്ന സിനിമ വന്നു, എന്നാൽ അതുപോലെ വയനാട്‌ ദുരന്തം ബേസ്  ചെയ്യ്തു ഒരു സിനിമ ഉണ്ടാകരുത് എന്നാണ് ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് പറയാനുള്ളത് സിദ്ധിഖ്

നമ്മൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദുരന്തമാണ് വയനാട്‌ ദുരന്തം, അങ്ങനൊരു ദുരന്തം പശ്ചാത്തലമാക്കി ഒരു സിനിമ ഉണ്ടാകരുത്, കാരണം നമ്മൾ മറക്കാൻ ശ്രമിക്കുന്ന ദുരന്തമാണത്, ഒരിക്കലും ഇനിയും ഇങ്ങനൊരു ദുരന്തം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുകയാണ് സിദ്ധിഖ് പറയുന്നു.