ഷെയ്ന്‍ പ്രശ്‌നക്കാരനല്ല, ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല-സോഫിയ പോള്‍

അടുത്തിടെയാണ് യുവനടന്മാരായ ഷെയ്ന്‍ നിഗമിനെതിരെയും ശ്രീനാഥ് ഭാസിയ്‌ക്കെതിരെയും സിനിമാനിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നത്. സെറ്റില്‍ അച്ചടക്കില്ലായ്മയും ലഹരി ഉപയോഗിക്കുന്നെന്നും അനാവശ്യമായി എഡിറ്റിങില്‍ ഇടപെടുന്നു എന്നെല്ലാമായിരുന്നു ആരോപണങ്ങള്‍.

ഇപ്പോഴിതാ നടന്‍ ഷെയ്ന്‍ നിഗമിനെതിരായ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് സോഫിയ പോള്‍. തന്റെ സെറ്റില്‍ എല്ലാം ഷെയ്ന്‍ നീറ്റായിരുന്നുവെന്ന് നിര്‍മ്മാതാവ് പറയുന്നു.

ഇതുവരെ തന്റെ സെറ്റില്‍ ഷെയ്നിന്റെ ഭാഗത്തുനിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
കൃത്യമായി വന്ന് അഭിനയിച്ച് പോകുമായിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ സോഫിയ പോള്‍ പറയുന്നു.

‘എല്ലാവരും ഷെയ്‌നെതിരെ രംഗത്തെത്തിയത് എന്താണെന്ന് എനിക്ക് അറിയില്ല. എന്റെ സെറ്റില്‍ എങ്ങനെയായിരുന്നെന്ന് നോക്കിയാല്‍ പോരെ. നമ്മള്‍ക്ക് അറിയാത്തത് പറയണ്ടല്ലോ എന്നു സോഫിയ പറയുന്നു.

ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തന്റെ സെറ്റുകളില്‍ ഉണ്ടായിരുന്നുള്ളൂ. സെറ്റില്‍ എല്ലാവരും വന്നിട്ട് കറക്ടായി അഭിനയിച്ചിട്ട് പോകുമായിരുന്നു. പിന്നെ ചെറിയ ഡിലെ ഒക്കെ സംഭവിക്കാമല്ലോ. അതൊന്നും വലിയ കാര്യമല്ലെന്നും സോഫിയ പോള്‍ വ്യക്തമാക്കി.

തന്റെ സെറ്റില്‍ ഇതുവരെ താരങ്ങള്‍ ആരും താമസിച്ചെത്തിയിട്ടില്ല. ചില സമയങ്ങളില്‍ നമ്മള്‍ വൈകിയല്ലേ എത്താറ്, അതുകൊണ്ട് അതില്‍ ഒന്നും പ്രശ്‌നമില്ലെന്നും സോഫിയ പോള്‍ പറഞ്ഞു.