
‘ചക്കപ്പഴം’ പരമ്പരയിലെ പൈങ്കിളിയായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രുതി രജനികാന്ത്. നടിയും ആര്‍ജെയുമാണ് ശ്രുതി. സോഷ്യലിടത്ത് സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

വെക്കേഷന്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ലക്ഷദ്വീപിലേക്കാണ് മാതാപിതാക്കളോടൊപ്പം ശ്രുതിയുടെ യാത്ര. യാത്രയുടെ ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ക്രൂയിസ് കപ്പല്‍ കയറുന്നതിന്റെയും യാത്രയുടെയും ചിത്രങ്ങളെല്ലാം ശ്രുതി പങ്കുവച്ചിട്ടുണ്ട്.

എന്റെ അടുത്ത യാത്ര എവിടേക്കാണെന്ന് കണ്ടുപിടിക്കൂവെന്ന ക്യാപ്ഷനോടെയാണ് താരം ആദ്യത്തെ ചിത്രം പങ്കുവെച്ചത്. മറ്റൊരു പോസ്റ്റിലാണ് യാത്ര ലക്ഷദ്വീപിലേക്കാണെന്ന് നടി വെളിപ്പെടുത്തിയത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
അടുത്തിടെയാണ് താരം താന്‍ വിഷാദ രോഗത്തിലായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നത്. ചൈല്‍ഹുഡ് ട്രോമകളായിരുന്നു വിഷാദരോഗത്തിന് പിന്നിലെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഒരു ബന്ധുവില്‍ നിന്നും തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നായിരുന്നു ശ്രുതി വെളിപ്പെടുത്തിയിരുന്നത്. 5ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ആളെ താന്‍ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകില്‍ പെട്ടന്നൊരാള്‍ വന്നു നിന്നാല്‍ത്തന്നെ ശരീരം തന്നെ പ്രതികരിക്കും. പിന്നില്‍ നിന്നും സുഹൃത്തുക്കള്‍ പ്രാങ്ക് ചെയ്താലും തന്റെ പ്രതികരണം അടിയായിരിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.











