അച്ഛന്റെ സഹോദരനാണ് അദ്ദേഹം പക്ഷെ ഇതുവരെയും ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞില്ല;കമൽ ഹാസനെ കുറിച്ച് സുഹാസിനി

താൻ സിനിമയിലേക്ക് വരാൻ തന്നെ കാരണമായത് കമൽ ഹാസനാണെന്ന് സുഹാസിനി തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടിയുടെ അച്ഛന്റെ സഹോദരനാണ് കമൽ ഹാസൻ, അഭിനയിക്കാനുള്ള സുഹാസിനിയുടെ ആഗ്രഹം മനസ്സിലാക്കി, ഓഡിഷനൊക്കെ പോകുമ്പോൾ ഫുൾ സപ്പോർട്ട് നൽകിയ ആളാണ് ചിറ്റപ്പൻ എന്ന് നടി പറയുന്നു. ഒരു ജീൻസ് പാന്റ്സ് വാങ്ങിക്കൊടുത്ത്, ഇത് ധരിച്ച് പോകണം, കാണുമ്പോൾ യങ് മോഡേൺ ഗേൾ ആയി തോന്നണം എന്ന് പറ‍ഞ്ഞ് ഓഡിഷന് വിട്ടത്, അദ്ദേഹമാണ്

അത് രാശിയായിരുന്നു, അങ്ങനെയാണ് ആദ്യ ചിത്രത്തിൽ സെലക്ട് ആയത് എന്ന് സുഹാസിനി പറയുന്നു. പക്ഷേ ഇതുവരെ കമൽ ഹാസനൊപ്പം ഒരു സിനിമ താൻ ചെയ്തിട്ടില്ല, തീർച്ചയായും കമിതാക്കളായി ഞങ്ങൾക്ക് അഭിനയിക്കാൻ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയിൽ മകളായോ, സഹോദരിയായോ, അടുത്ത വീട്ടിലെ സ്ത്രീയായോ, മറ്റേതെങ്കിലും കഥാപാത്രമായോ അഭിനയിക്കാനുള്ള അവസരം പോലും ഉണ്ടായിട്ടില്ല. എന്താണ് എന്ന് ചോദിച്ചാൽ, അത് സംഭവിച്ചില്ല എന്ന് മാത്രമേ പറയാൻ സാധിക്കൂ.

എന്നാൽ സുഹാസിനി പറയുന്നു, ഭർത്താവ് മണി രത്നത്തിന്റെ സിനിമകളിലും തനിക്ക് നായികയായുള്ള അവസരം വന്നിട്ടിലെന്നും സുഹാസിനി പറഞ്ഞു, മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ അഭിനയിച്ച നായകൻ എന്ന ചിത്രത്തിൽ കാർത്തിക അഭിനയിച്ച റോളിന് പകരം ആദ്യം പരിഗണിച്ചത് എന്നെയായിരുന്നു , പക്ഷേ പിന്നീട് ഒരു ന്യൂ കമർ വേണം എന്ന ആലോചനയിൽ എന്നെ മാറ്റി. അത് ഞാൻ അറിഞ്ഞിട്ടില്ല, പിന്നീടാണ് അദ്ദേഹം പറഞ്ഞത്, സുഹാസിനി പറയുന്നു.