‘ക്രഷ് തോന്നിയിരുന്നു, പക്ഷേ അദ്ദേഹം അപകടത്തില്‍ മരിച്ചു പോയി’ – സുരഭി ലക്ഷ്മി

surabhi-lakshmi-about-her-crush-on sanchari vijay
surabhi-lakshmi-about-her-crush-on sanchari vijay

നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം തോന്നിയ നടിയാണ് സുരഭി ലക്ഷ്മി. അനൂപ് മേനോന്‍ സംവിധാനം ചെയ്ത പത്മയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ താരത്തിന്റെ അഭിമുഖങ്ങളിലെ വാക്കുകളാണ് വൈറലാവുന്നത്. തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചാണ് താരം പറയുന്നത്. താന്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ താരം അപകടത്തില്‍ മരിക്കുകയായിരുന്നുവെന്ന് സുരഭി പറയുന്നു. കന്നഡ നടന്‍ സഞ്ചാരി വിജയ്യോടാണ് സുരഭിക്ക് ക്രഷ് തോന്നിയത്.

പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന്‍ എന്ന് തോന്നിയിട്ടുണ്ട്. ഒരു ക്രഷ് ആണ് തോന്നിയത്. ആദ്യ കാഴ്ചയില്‍ അല്ല. ആ നടന്റെ സിനിമ കണ്ടപ്പോഴാണ് ക്രഷ് തോന്നിയത്. സഞ്ചാരി വിജയ് എന്ന നടനാണ്. അദ്ദേഹം ഇപ്പോള്‍ മരിച്ച് പോയി.

പുള്ളി ആക്‌സിഡന്റിലാണ് മരിക്കുന്നത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ‘നാനു അവനല്ല അവളു’ എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത് എന്നാണ് സുരഭി പറയുന്നത്.

Surabhi Lakshmi

2021 ജൂണിലാണ് സഞ്ചാരി വിജയ് അന്തരിച്ചത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു നടന്‍.