
‘എമ്പുരാനി’ലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ പുറത്ത്. സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനിൽ സുരാജ് എത്തുന്നത്. തന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ സുരാജിന്റെ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുകയാണ്, ‘ലൂസിഫറി’ൽ തന്നെ ഉൾപ്പെടുത്താത് പൃഥ്വിരാജിന്റെ താൻ ശ്രദ്ധയിൽപെടുത്തിയിരുന്നു. അതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും തമാശയായി സുരാജ് പറയുന്നു. ഞാനും ,പൃഥ്വിയും ഒന്നിച്ചു അഭിനയിച്ച ‘ഡ്രൈവിങ് ലൈസെൻസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ലൂസിഫറിലെ ഒരു തെറ്റ് ഞാൻ പൃഥ്വിയെ ചൂണ്ടികാണിച്ചു.

പൃഥ്വി അത് ശ്രദ്ധിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കൂടുതൽ ശ്രദ്ധയോടെ അത് എന്താണ് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, അപ്പോൾ ഞാൻ പറഞ്ഞു, ‘ലൂസിഫറിൽ ഞാൻ ഇല്ലായിരുന്നു. അതിന്റെ കുറവ് അടുത്ത ഭാഗത്തിൽ നികത്തണം’. അതുകേട്ട് പൃഥ്വി ശരിക്കും പൊട്ടിച്ചിരിച്ചു. അതിനു ശേഷം പൃഥ്വി എന്നെ വിളിച്ചു, ‘അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാൻ നികത്താൻ പോകുകയാണ് എന്ന് പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് ഞാന്‍ എമ്പുരാനിൽ എത്തുന്നത്, ഇനിയുമുള്ള കഥ സിനിമ പറയും എന്നാണ് സൂരജ് പറഞ്ഞത്.












