ദളപതി 69 ന്റെ ഭാഗമായി നരേനും മമിത ബൈജുവും ; വിജയുടെ അവസാന ചിത്രത്തിലെ അഭിനേതാക്കൾ ഇവരൊക്കെ

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ദളപതി 69 ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു . നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ തന്നെ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. ദളപതി 69 എന്നാണ് ചിത്രത്തിന്റെ താൽക്കാലിക പേര് . എച്ച് വിനോദിന്റെ സംവിധാനത്തിൽ പാൻ – ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത് .

ഇപ്പോൾ പൂജ ചടങ്ങുകൾക്കൊപ്പം ചിത്രത്തിലെ അഭിനേതാക്കളുടെ പട്ടികയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് . വിജയുടെ പൂർണ രാഷ്ട്രീയത്തിന് മുൻപുള്ള അവസാന ചിത്രം കൂടി ആയതിനാൽ ജനപിന്തുണയിൽ ഇപ്പോൾ തന്നെ ചിത്രം മുൻപിലാണ് . ഇപ്പോൾ മലയാളത്തിൽ നിന്നും നടൻ നരേൻ , പ്രിയാമണി , മമത ബൈജു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങളിലൂടെ മനസിലാവുന്നത് .

തമിഴരുടെ ഭാഗ്യനാടാണ് നരേൻ . ലോകേഷ് കനകരാജ് കാർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൈദി , അതിന്റെ തുടർച്ചയായി കമൽ ഹാസൻ ചിത്രം വിക്രം എന്നിവയിലൊക്കെ മികച്ച വേഷമായിരുന്നു നരേൻ കൈകാര്യം ചെയ്തിരുന്നത് . ഇപ്പോൾ ദളപതി 69 ലും താരം തന്റെ വരവറിയിച്ചിരിക്കുകയാണ് . കൂടാതെ ഗൗതം വാസുദേവമേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .

എന്നാൽ ചിത്തത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്‌ഡെ ആണ് . നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകൻ അനിരുരുദ്ധ് രവിചന്ദറും ദളപതി 69ന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്.

ദളപതി 69 2025-ഒക്ടോബറിൽ ഒരു ഗംഭീര റിലീസായി ഒരുങ്ങുകയാണ്. കെ.വി.എൻ പ്രൊഡക്ഷൻസിന് കീഴിൽ വെങ്കട്ട് കെ. നാരായണ നിർമ്മിച്ച് എച്ച്.വിനോത്ത് സംവിധാനം ചെയ്ത ചിത്രം, ദളപതി വിജയ്, ഗൗതം വാസുദേവ് ​​മേനോൻ, പ്രിയാമണി, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, നരേൻ എന്നിവർ ഒരുമിച്ചെത്തുന്നത് അവിസ്മരണീയമായ ഒരു സിനിമാനുഭവമാണ്.

അതേസമയം ദി ഗ്രെറ്റസ്റ് ഓഫ് ഓൾ ടൈം; ‘ഗോട്ട്’ ആയിരുന്നു അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം . വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നു ചില ഗോസിപ്പുകൾ പുറത്തു വന്നിരുന്നു . ചിത്രത്തിനെ കുറിച്ച നടൻ അജിത്തുമായി വെങ്കട് പ്രഭു സംസാരിച്ചുവെന്നാണ് അനൗദ്യോഗിക വിവരം .