ഭീഷണി നേരിടുന്നു! സംവിധായകൻ സനൽ കുമാറിനെതിരെ രഹസ്യ മൊഴി നൽകി നടി

നടിയുടെ പരാതിയില്‍ പൊലീസ് സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

സംവിധായകൻ ശശികുമാറിനെതിരെ രഹസ്യ മൊഴി നൽകി നടി, സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ രഹസ്യ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നടി നൽകിയതാണ്. സോഷ്യൽ മീഡിയ വഴി താൻ അപമാനിക്കപ്പെട്ടതായും, അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയതായുമാണ് നടി പരാതി നൽകിയിരിക്കുന്നത്.അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സര്‍ക്കുലര്‍ പൊലീസ് ഇറക്കിയിരുന്നു. എറണാകുളം എളമക്കര പൊലീസാണ് സനല്‍കുമാര്‍ ശശിധരനെതിരെ കേസ് എടുത്തത്.

അതേസമയം, നടിയുടെ പരാതിയില്‍ പൊലീസ് സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് സര്‍ക്കുലര്‍. 2022-ൽ സനൽ കുമാറിനെതിരെ നടി ആദ്യമായി പരാതി നൽകിയിരുന്നു. ഈ കേസ് നിലനിൽക്കെ തന്നെ, സനൽ കുമാർ നടിയെ വീണ്ടും ശല്യപ്പെടുത്തിയതായി പരാതി നൽകിയതിനാൽ, പൊലീസ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചു.

ഈ സംഭവത്തിൽ, നടിയുടെ  വക്കീൽ ശാന്തി മായാദേവി നടിയുടെ പക്ഷത്ത് നിലകൊള്ളുന്നു. സനൽ കുമാറിനെ അമേരിക്കയിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾക്ക് പൊലീസ് സജീവമായി പ്രവർത്തനം  ആരംഭിച്ചു കഴിഞ്ഞു.