രാധിക സുരേഷ് ഗോപി ആലപിച്ച “അരികിലെത്തി പൊന്നോണം” സംഗീത ആൽബം പുറത്തിറങ്ങി

മാജിക് ട്യൂൺസിൻ്റെ ബാനറിൽ സംഗീതപ്രേമികൾക്കായി പുതിയൊരു സംഗീത ആൽബം പുറത്തിറങ്ങി. “അരികിലെത്തി പൊന്നോണം” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ആൽബം, ഓണത്തിന്റെ മനോഹാരിതയും മലയാളിയുടെ സംസ്കാരിക പാരമ്പര്യവും ആസ്വാദകർക്ക് സമ്മാനിക്കുന്നു.

ഗാനത്തിന്റെ വരികൾ ഒരുക്കിയത്  കണ്ണൻ പൂജപ്പുരയാണ്. സംഗീതസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ജി.കെ. ശർമ്മയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാധിക സുരേഷ് ഗോപി. ഓണാഘോഷത്തിന്റെ മധുരത്വം വർധിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന ഈ ആൽബം ഇപ്പോൾ സംഗീതപ്രേമികൾക്കിടയിൽ വലിയ സ്വീകരണം നേടുന്നു.